Sports

തിരിച്ചു വരവ് ഇവിടെ വിലപ്പോവുമോ? മാഞ്ചസ്റ്റര്‍ ഡെര്‍ബി ആവേശത്തില്‍ മൗറിഞ്ഞോയ്ക്ക് വീണ്ടും പരീക്ഷണം

പ്രീമിയര്‍ ലീഗില്‍ മുന്നറ്റം തുടരുന്ന ഗാര്‍ഡിയോളയുടെ സംഘത്തെ എത്തിഹാഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുരുത്തുമോ?

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്‌സിനെതിരെ അവസാന നിമിഷം തിരിച്ചടിച്ച് ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കായി മൗറിഞ്ഞോയും സംഘവും ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ മുന്നറ്റം തുടരുന്ന ഗാര്‍ഡിയോളയുടെ സംഘത്തെ എത്തിഹാഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുരുത്തുമോ? അതോ അത്ഭുതങ്ങളൊന്നും സംഭവിക്കാതെ മാഞ്ചസ്റ്റര്‍ സിറ്റി തന്നെ ജയം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വരുന്നത്. ന്യുകാസില്‍, ബര്‍ണമൗത്ത്, യുവന്റ്‌സ് എന്നിവര്‍ക്കെതിരെ പിന്നില്‍ നിന്ന് വന്ന് ജയം പിടിക്കുകയായിരുന്നു യുനൈറ്റഡ്. പക്ഷേ ജയം പിടിക്കുക എന്നത് അത്രമേല്‍ ബുദ്ധിമുട്ടായ് നില്‍ക്കുകയാണ് മൗറിഞ്ഞോയുടെ സംഘത്തിന്. മൗറിഞ്ഞോയ്‌ക്കെതിരെ തകര്‍പ്പന്‍ റെക്കോര്‍ഡുമാണ് ഗാര്‍ഡിയോളയുടെ പക്കലുള്ളത്. 21 വട്ടം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഗാര്‍ഡിയോള തോറ്റത് 5 വട്ടം മാത്രം. എന്നാല്‍ കഴിഞ്ഞ വട്ടം എത്തിഹാഡില്‍ 2-0ന് പിന്നില്‍ നിന്നതിന് ശേഷം 3-2ന് ജയിച്ചു കയറിയ യുനൈറ്റഡിനെ സിറ്റിക്ക് മറക്കാനാവില്ല. 

ചെല്‍സിക്കെതിരേയും എവര്‍ട്ടണെതിരേയും ഗോള്‍ നേടിയതിന് ശേഷം പ്രതിരോധത്തിലേക്ക് ഊന്നിയപ്പോഴായിരുന്നു യുനൈറ്റഡിന് കാലിടറിയത്. ബാലന്‍സ്ഡ് അല്ലാത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആക്രമിച്ചു കളിക്കുന്ന ശൈലിയിലേക്ക് മടങ്ങിയെത്തിയേ മതിയാവു സിറ്റിക്കെതിരെ ജയിച്ചു കയറാന്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവത്രേ, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി പികെ ശ്രീമതി -VIDEO

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം

യുഎഇയില്‍ ഫീസുകളും പിഴകളും ഇനി ഗഡുക്കളായി അടയ്ക്കാം; പുതിയ സംവിധാനം

അഭിപ്രായ ഐക്യം അടിച്ചേല്‍പ്പിക്കുന്നത് ഫാസിസം; പ്രതികരിച്ചാല്‍ സുഡാപ്പി, ഇല്ലെങ്കില്‍ സംഘി!: മാധവ് സുരേഷ്

പ്രാര്‍ത്ഥനകള്‍ വിഫലം; സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി