Sports

തുടക്കത്തിലെ കാലിടറി വെസ്റ്റ് ഇന്‍ഡീസ്; മൂന്ന് ഓവവറില്‍ മൂന്ന് പേര്‍ കൂടാരം കേറി

മൂന്നാം  ട്വന്റി20 മത്സരത്തില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലെ തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്നാം  ട്വന്റി20 മത്സരത്തില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലെ തിരിച്ചടി. മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോഴെക്കും ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബ്രാന്‍ഡണ്‍ കിങ്ങിന്റെ വിക്കറ്റാണ് ആദ്യം വീണത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കെഎല്‍ രാഹുല്‍ ക്യാച്ച് എടുക്കുകയായിരുന്നു. പിന്നാലെ സിമ്മണ്‍സിനെ മുഹമ്മദ് ഷ്മി പുറത്താക്കി. ഇത്തവണ ക്യാച്ചെടുത്തത് ശ്രേയസ്സ് അയ്യര്‍. പൂരാനെ പുറത്താക്കി ദുവെ മൂന്നാമത്തെ വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍  ഇന്ത്യ 240 റണ്‍സെടുത്തു.  ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌കോറാണ് മുംബൈയില്‍ നേടിയത്. കെഎല്‍ രാഹുലും രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

രാഹുല്‍ 56 ബോളില്‍ 91 റണ്‍സെടത്തു. കോലി 31 വോളില്‍ 71 റണ്‍സെടുത്തു. രോഹിത് 34 പന്തില്‍ നിന്ന് 71 റണ്‍സ് നേടി. ഒന്‍പത് ഫോറുകളും നാല് സിക്‌സും ഉള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. വീരാട് ഏഴ് സിക്‌സുകളും നാല് ഫോറുകളും പറത്തി.  ആറ് ഫോറുകളും അഞ്ച്  സിക്‌സുകളും അടങ്ങിയതാണ് രോഹിതിന്റെ ഇന്നിങ്‌സ്. രണ്ട് പന്ത് നേരിട്ട റിഷഭ് പന്ത് റണ്‍സൊന്നും എടുക്കാതെ പുറത്തായി.

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീമില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യ വിന്‍ഡീസിനെതിരെ മുംബൈയില്‍ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസ് വിജയ ടീമിനെ നിലനിര്‍ത്തി.

യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ജഡേജയ്ക്ക് പകരം മഹമ്മദ് ഷമിയും പ്ലെയിങ് ഇലവനിലെത്തി. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും അവസരം ലഭിച്ചില്ല. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയമുണ്ട്. അതിനാല്‍, ഇന്നത്തെ കളിയില്‍ വിജയിക്കുന്നവര്‍ക്ക് ടി20 പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT