Sports

തോറ്റപ്പോള്‍ വിമര്‍ശിച്ച ഷാരൂഖിന് മറുപടിയുമായി കളിക്കാര്‍; നിങ്ങള്‍ ക്രിക്കറ്റ് കളിച്ചാല്‍ മാത്രം മതിയെന്ന് തിരിച്ചടിച്ച് ഷാരൂഖ് 

തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്കെത്തി പ്ലേഓഫ് സാധ്യത ഏറെ കുറെ ഉറപ്പിച്ചതിന്റെ ആശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്കെത്തി പ്ലേഓഫ് സാധ്യത ഏറെ കുറെ ഉറപ്പിച്ചതിന്റെ ആശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പ്. തോല്‍വികളിലേക്ക് വീണപ്പോള്‍ വിമര്‍ശനവുമായെത്തിയ ടീം ഉടമ ഷാരൂഖ് ഖാനെ കളി ജയിപ്പിച്ച് സന്തോഷിപ്പിച്ചതിന് പുറമെ ഷാരൂഖിന്റെ തന്നെ വിവിധ ഡയലോഗുകള്‍ അനുകരിച്ച് ചിരിപ്പിക്കുകയുമാണ് ടീം അംഗങ്ങള്‍. 

നായകന്‍ ദിനേശ് കാര്‍ത്തിക്കും ക്രിസ് ലിന്നുമെല്ലാം ഷാരൂഖിന്റെ പ്രശസ്തമായ ഡയലോഗുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിന്ദി അറിയാത്ത ഓസ്‌ട്രേലിയന്‍ കളിക്കാരനായ ക്രിസ് ലിന്ന് റയീസ്  സിനിമയിലെ ഷാരൂഖിന്റെ ബാറ്ററി നഹി ബോല്‍നെ കാ എന്ന ഡയലോഗ് പറയാനുള്ള കഠിന ശ്രമത്തിലാണ്. 

യുവതാരങ്ങളായ ഷുബ്മാന്‍ ഗില്ലും ശിവം മവിയും മെയിന്‍ ഹൂ നാ സിനിമയിലെ ഷാരൂഖിന്റെ ചുവടുകളാണ് ട്രൈ ചെയ്യുന്നത്. ഇവര്‍ക്കൊപ്പം റോബിന്‍ ഉത്തപ്പയും, പീയുഷ് ചൗളയും, കുല്‍ദീപ് യാദവുമുണ്ട്. 

പക്ഷേ ഈ കളി ഇനി വേണ്ടെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ക്രിക്കറ്റ് ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. അഭിനയം നിങ്ങള്‍ എനിക്കും എന്ന് പറഞ്ഞായിരുന്നു ഷാരൂഖിന്റെ കളിയാക്കല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മെസിയും ടീമും ചതിച്ചു; പണം വാങ്ങി കബളിപ്പിച്ചു; അര്‍ജന്റീന നഷ്ടപരിഹാരം നല്‍കേണ്ടിവരും'

'പാണക്കാട് തങ്ങളെ നാലാം ഖലീഫയെന്ന് വിളിച്ചു; തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുതന്നു'; നൂര്‍ബിന റഷീദ് വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരാളി ജോജു ജോര്‍ജ്; 'വരവ് ' റിലീസ് മെയ്‌ 1ന്

സിം-ബൈന്‍ഡിങ് ചട്ടം: വാട്‌സ്ആപ്പിനും ടെലിഗ്രാമിനും നല്‍കിയ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

ഭക്ഷണക്രമത്തിൽ ഈ ഒമ്പതു മാറ്റങ്ങൾ, ഹൃദയത്തെ സംരക്ഷിക്കാൻ മാർഗനിർദ്ദേശവുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ

SCROLL FOR NEXT