ഭക്ഷണക്രമത്തിൽ ഈ ഒമ്പതു മാറ്റങ്ങൾ, ഹൃദയത്തെ സംരക്ഷിക്കാൻ മാർഗനിർദ്ദേശവുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ

ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ കലോറി ഉപഭോ​ഗവും ശാരീരിക വ്യായാമവും സന്തുലിതമായിരിക്കണം.
Heart healthy diet
Heart healthy dietPinterest
Updated on
1 min read

രോ​ഗ്യകരമായ ജീവിതശൈലി മെച്ചപ്പെട്ട ഹൃദയാരോ​ഗ്യത്തിനുള്ള താക്കോലാണ്. നമ്മുടെ ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണരീതി എന്നിവയെല്ലാം ഇതിനെ ബാധിക്കാം. ഭക്ഷണരീതിയിൽ ഒമ്പതു മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനാകുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു.

സർക്കുലേഷൻ ജേർണലിലിലാണ് ഭക്ഷണരീതിയിലെ ഈ മാറ്റങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ കലോറി ഉപഭോ​ഗവും ശാരീരിക വ്യായാമവും സന്തുലിതമായിരിക്കണം.

  • പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

  • ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം മുഴുധാന്യങ്ങൾ തിരഞ്ഞെടുക്കുക.

  • ബീൻസ്, പയർ വർഗങ്ങൾ, നട്സ്, സീഡ്സ് എന്നിങ്ങനെ ആരോഗ്യകരമായ പ്രോട്ടീനുകൾ ഉൾപ്പെടുത്തുക.

  • പൂരിത കൊഴുപ്പുകൾക്ക് പകരം അപൂരിത കൊഴുപ്പുകൾ തിരഞ്ഞെടുക്കുക.

  • സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.

Heart healthy diet
ഇനിയെങ്കിലും ഹൃദയത്തിന് അൽപം പരി​ഗണന നൽകണം, പുതുവർഷം ഹെൽത്ത് സ്കോർകാർഡ് ഉണ്ടാക്കാം
  • പഞ്ചസാരയുടെ അളവ് കുറയ്ക്കുക, പ്രത്യേകിച്ച് പഞ്ചസാര പാനീയങ്ങൾ

  • സോഡിയത്തിന്റെ അളവും അമിതമായ ഉപ്പും കുറയ്ക്കുക.

  • മദ്യപാനം തുടങ്ങാതിരിക്കുക, നേരത്തേ മദ്യപിക്കുന്നവരാണെങ്കിൽ പരിമിതപ്പെടുത്തുക.

Heart healthy diet
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ, അടുക്കളയിൽ നിന്ന് ഇന്നുതന്നെ ഒഴിവാക്കാം

ആരോഗ്യകരമായ ഡയറ്റിങ് രീതി സുസ്ഥിരമായി തുടരാൻ ചില ആഹാരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മൊത്തത്തിലുള്ള മാറ്റമാണ് ആവശ്യമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വിശദീകരിക്കുന്നു. കഠിനമായ ഡയറ്റുകൾ ശാരീരികമായും മാനസികമായും ക്ഷീണമുണ്ടാക്കും. എളുപ്പത്തിൽ പാലിക്കാവുന്ന ഒമ്പതു മാ‍​ർ​ഗങ്ങളാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നത്. ഇത് ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, ഉയർന്ന പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ കുറച്ചു ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Summary

American Heart Association Report, Diet Changes for heart health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com