Sports

തോല്‍പ്പിച്ചെങ്കിലും രാഹുല്‍ തെവാതിയയെ തേടി കോഹ്‌ലിയുടെ സമ്മാനം; ആരാധകരുടെ കയ്യടി 

രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റിന്റെ ജയം നേടിയതിന് പിന്നാലെയാണ് ആര്‍സിബി ക്യാപ്റ്റന്റെ സമ്മാനം തെവാതിയയെ തേടിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാതിയക്ക് ജേഴ്‌സി സമ്മാനമായി നല്‍കി ബാംഗ്ലൂര്‍ നായകന്‍ കോഹ്‌ലി. രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റിന്റെ ജയം നേടിയതിന് പിന്നാലെയാണ് ആര്‍സിബി ക്യാപ്റ്റന്റെ സമ്മാനം തെവാതിയയെ തേടിയെത്തിയത്. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് പറത്തിയാണ് തെവാതിയ ഐപിഎല്ലില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. സ്‌പെഷ്യല്‍ ഓട്ടോഗ്രാഫ് ജേഴ്‌സിയാണ് തെവാതിയക്ക് കോഹ്‌ലി നല്‍കിയത്. 

പഞ്ചാബിനെതിരെ ക്രീസിലെത്തി ആദ്യ 20 പന്തില്‍ താളം കണ്ടെത്താനാവാതെ നിന്ന തെവാതിയ ഷെല്‍ഡന്‍ കോട്രലിനെ അഞ്ച് വട്ടം സിക്‌സ് പറത്തി രാജസ്ഥാനെ ജയത്തിലേക്ക് എത്തിച്ചു. 31 പന്തില്‍ 53 റണ്‍സ് ആണ് തെവാതിയ നേടിയത്. തെവാതിയയുടേയും സഞ്ജുവിന്റേയും സ്മിത്തിന്റേയും കരുത്തില്‍ കിങ്‌സ് ഇലവന്‍ മുന്‍പില്‍ വെച്ച 224 റണ്‍സ് രാജസ്ഥാന്‍ മറികടക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT