Sports

ധവാന് 4 റണ്‍സ് അകലെ, സ്മിത്തിന് 2 റണ്‍സ് അകലെ; ക്രൂരനായി രാജ്‌കോട്ട് 

102 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും പറത്തി സെഞ്ചുറി തൊടുമെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് കുല്‍ദീപിന്റെ ഡെലിവറി വില്ലനായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചുറിക്ക് തൊട്ടരികിലെത്തിയ രണ്ട് ബാറ്റ്‌സ്മാന്മാരെയാണ് രാജ്‌കോട്ട് നിരാശപ്പെടുത്തിയത്. അര്‍ഹിച്ച സെഞ്ചുറികള്‍ക്ക് ഏതാനും റണ്‍സ് മാത്രം അകലെ രാജ്‌കോട്ടില്‍ വീണത് രണ്ട് പേര്‍, ധവാനും, സ്റ്റീവ് സ്മിത്തും. 

സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ധവാന്‍ വീണപ്പോള്‍ രണ്ട് റണ്‍സ് കൂടിയേ സ്മിത്തിന് മൂന്നക്കം കണ്ടക്കാന്‍ വേണ്ടിയിരുന്നുള്ളു. രണ്ട് പേരുടേയും ഇന്നിങ്‌സ് ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. എന്നാല്‍ ചെയ്‌സ് ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം അതിജീവിച്ച് മുന്നേറുകയായിരുന്ന സ്റ്റീവ് സ്മിത്തിന് സെഞ്ചുറി നഷ്ടമായതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്. 

102 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും പറത്തി സെഞ്ചുറി തൊടുമെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് കുല്‍ദീപിന്റെ ഡെലിവറി വില്ലനായി എത്തിയത്. കളിയുടെ ഗതി തിരിക്കാന്‍ തന്നെ അവിടെ പ്രാപ്തമായതായിരുന്നു സ്മിത്തിന്റെ വിക്കറ്റ്. 

90 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചെടുത്താണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ധവാന്‍ പാലമിട്ടത്. 13 ഫോറും ഒരു സിക്‌സും ധവാന്റെ ബാറ്റില്‍ നിന്ന് വന്നു. ധവാനേയും സ്മിത്തിനേയും കൂടാതെ രാഹുലായിരുന്നു രാജ്‌കോട്ടില്‍ സെഞ്ചുറിക്കടുത്തേക്കെത്തിയ മറ്റൊരു താരം. സെഞ്ചുറിയിലേക്കെത്താമെന്ന ചെറിയ സാധ്യത അവിടെ രാഹുലിന് മുന്‍പിലുണ്ടായെങ്കിലും അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് കൈമാറാന്‍ ജഡേജ ബുദ്ധിമുട്ടിയത് ആ സാധ്യതയും ഇല്ലാതെയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT