Sports

ധോനിയുടെ മകൾ സിവയെ തേടി എത്തിയ സുഹൃത്ത്; സൈക്കിളിൽ കറക്കം; വീഡിയോ പങ്കിട്ട് സാക്ഷി 

ധോനിയുടെ മകൾ സിവയെ തേടി എത്തിയ സുഹൃത്ത്; സൈക്കിളിൽ കറക്കം; വീഡിയോ പങ്കിട്ട് സാക്ഷി 

Author : സമകാലിക മലയാളം ഡെസ്ക്

റാ‍ഞ്ചി: മഹേന്ദ്ര സിങ് ധോനിക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ആളാണ് അദ്ദേഹത്തിന്റെ മകൾ സിവ. സിവ മലയാളം പാട്ടുകൾ പാടുന്നതടക്കമുള്ള വീഡിയോകളും മറ്റും വൈറലായി മാറിയിരുന്നു. ഇപ്പോൾ സിവയെ തേടിയെത്തിയ ഒരു സുഹ‌ൃത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. 

ഇതൊരു സാധാരണ സുഹൃത്ത് അല്ല. ഒരു സുന്ദരൻ ഓന്തിനെയാണ് കുഞ്ഞു സിവയ്ക്ക് കൂട്ടായി കിട്ടിയിരിക്കുന്നത്. താനും ഓന്തും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും  സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ  ഓന്തുമൊത്തുള്ള കൂടിക്കാഴ്ച എന്ന കുറിപ്പോടേ സിവ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിവയുടെ അമ്മ സാക്ഷിയും ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഈ ഓന്ത്‌ വിട്ടുമുറ്റത്തെത്തിയത് വേൾഡ് ലിസാഡ് ഡേയിൽ തന്നെയാണെന്നത് യാദൃശ്ചികമെന്ന് സാക്ഷി പറയുന്നു.

സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ചിരിക്കുന്ന ഓന്തിനൊപ്പം സിവയേയും വീഡിയോയിൽ കാണാം. ചെടിയിലേയ്ക്ക് വിടാൻ കൊണ്ടുപോകുന്ന ഓന്തിനൊപ്പം നടന്നു നീങ്ങുകയാണ് സിവ. ഓന്തിനെ അതിന്റെ വീട്ടിൽ വിട്ടേക്കാം  എന്ന് അമ്മ ചോദിക്കുമ്പോൾ എല്ലാ ദിവസവും ഇതിനെ എങ്ങനെ കാണാൻ പറ്റുമെന്നാണ് സിവയുടെ ചോദ്യം. പതിവുപോലെ ഈ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?

ദിവസവും കഴിക്കേണ്ട 5 ഫൈബർ റിച്ച് ഭക്ഷണങ്ങൾ, ദഹനം മുതൽ ഹൃദയാരോഗ്യം വരെ