Sports

ധോനിയുള്ളതാണ് ചെന്നൈയുടെ താളം; നായകന്റെ അഭാവം തീര്‍ക്കുന്നത് വലിയ വിടവെന്ന് ഫ്‌ളെമിങ്‌ 

വര്‍ഷങ്ങളായി നമുക്കൊപ്പമുള്ള വ്യക്തിയാണ് ധോനി. ഇത്രയും നാള്‍ ആ സ്ഥാനത്ത് ധോനി നമുക്കൊപ്പമുണ്ടായപ്പോള്‍ കിട്ടിയൊരു താളമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നായകന്‍ ധോനി ഇല്ലാതെ ഇറങ്ങിയ സീസണിലെ രണ്ടാമത്തെ മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വിയിലേക്ക് വീണു. മുംബൈ ഇന്ത്യന്‍സിനെതിരെ 46 റണ്‍സിന് തോല്‍വി നേരിട്ടതിന് പിന്നാലെ, ധോനിയുടെ അഭാവം വലിയ വിടവാണ് തീര്‍ക്കുന്നത് എന്ന് തുറന്നു പറയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. 

വര്‍ഷങ്ങളായി നമുക്കൊപ്പമുള്ള വ്യക്തിയാണ് ധോനി. ഇത്രയും നാള്‍ ആ സ്ഥാനത്ത് ധോനി നമുക്കൊപ്പമുണ്ടായപ്പോള്‍ കിട്ടിയൊരു താളമുണ്ട്. അങ്ങനെയൊരു നായകനെ മാറ്റി നിര്‍ത്തുമ്പോള്‍ അത് തീര്‍ക്കുന്ന വിടവ് നമുക്ക് നികത്തേണ്ടതുണ്ട്. ആ വിടവ് വലുതായത് കൊണ്ട് നമുക്ക് നികത്തുവാന്‍ സാധിക്കില്ലെന്നും ഫ്‌ളെമിങ് മത്സരത്തിന് ശേഷം പറഞ്ഞു. 

നമ്മുടെ ഏറ്റവും മികച്ച താരം കളിക്കാതിരിക്കുമ്പോല്‍, ജയം പിടിക്കണം എങ്കില്‍ വലിയ ശ്രമം തന്നെ വേണം. ധോനി ഇല്ലാതെ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും ശരാശരിയിലും താഴെയായിരുന്നു ഞങ്ങളുടെ കളി. ധോനി ടീമിലുള്ളപ്പോള്‍ ഒരു കംഫേര്‍ട്ട് ലഭിക്കും. എന്നാല്‍ കഴിഞ്ഞ കളിയില്‍ ധോനി ബാറ്റ് ചെയ്തില്ലെന്നോര്‍ക്കണം. ധോനിയുടെ അഭാവം ഉള്‍പ്പെടെ കാര്യങ്ങള്‍ നമ്മുടെ വഴിക്ക് വരാതിരിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തി ടീമിനെ ജയിപ്പിക്കുവാന്‍ പ്രാപ്തരായ താരങ്ങള്‍ നമുക്കുണ്ടെന്നും ഫ്‌ളെമിങ് പറഞ്ഞു. 

ചെപ്പോക്കിലെ വിക്കറ്റ് തന്നെ നമുക്ക് പ്രതികൂലമായിരുന്നു. മുംബൈയുടെ വിക്കറ്റ് നമുക്ക് കൃത്യമായ ഇടവേളകളില്‍ വീഴ്ത്തുവാന്‍ സാധിച്ചിരുന്നു എങ്കില്‍ 135-140 സ്‌കോറില്‍ അവിടെ നിയന്ത്രിക്കാമായിരുന്നു. അവരുടെ സ്പിന്നര്‍മാരെ മറികടക്കുവാന്‍ നമ്മുടെ ടോപ് ഓഡറില്‍ മികച്ച കൂട്ടുകെട്ടുകളും വേണമായിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. ഒരുപാട് ഘടകങ്ങള്‍ അവിടെ തിരിച്ചടിയായെന്നും ഫ്‌ളെമിങ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'