Sports

ധോനിയെ നായകനാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ! ദശകത്തിലെ ടെസ്റ്റ് പ്ലേയിങ് ഇലവനെ കോഹ് ലി നയിക്കും

ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച നായകന്‍ തന്നെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇലവനില്‍ വിക്കറ്റിന് പിന്നില്‍ വരുന്നതും

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ഓസ്‌ട്രേലേിയ തെരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന പ്ലേയിങ് ഇലവനെ കണ്ടതിന്റെ ത്രില്ലിലാണ് ധോനിയുടെ ആരാധകര്‍. കാരണം മറ്റൊന്നുമല്ല, ധോനി തന്നെ അവിടെ നായകന്‍...

ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത ഈ ദശകത്തിലെ ഏകദിന പ്ലേയിങ് ഇലവനില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടത്. ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച നായകന്‍ തന്നെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇലവനില്‍ വിക്കറ്റിന് പിന്നില്‍ വരുന്നതും. ധോനിയെ കൂടാതെ ഇവിടെ ഇടംപിടിച്ചത് കോഹ് ലിയും രോഹിത്തും. 

ഹാഷിം അംലയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് രോഹിത്താണ്. കോഹ് ലി മൂന്നാം സ്ഥാനത്തും. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ സുവര്‍ണ കാലത്ത് ധോനി നിര്‍ണായക ഘടകമായിരുന്നു എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ദശകത്തിലെ പ്ലേയിങ് ഇലവനെ തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ സ്മിത് പറയുന്നു. 

എന്നാല്‍ ദശകത്തിലെ ടെസ്റ്റ് പ്ലേയിങ് ഇലവനില്‍ ഇന്ത്യന്‍ കളിക്കാരില്‍ നിന്നും കോഹ് ലി മാത്രമാണ് ഇടംപിടിച്ചത്. ടെസ്റ്റ് ടീമിന്റെ നായകനായാണ് കോഹ് ലിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്തത്. ടെസ്റ്റ് ടീമില്‍ കോഹ് ലിയെ അഞ്ചാമതാണ് ബാറ്റിങ്ങിന് ഇറക്കുന്നത്. ഡിവില്ലിയേഴ്‌സാണ് കോഹ് ലി നയിക്കുന്ന ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍. 

ഏകദിന പ്ലേയിങ് 11: ധോനി(നായകന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, ഹാഷിം അംല, വിരാട് കോഹ് ലി, ഡിവില്ലിയേഴ്‌സ്, ഷക്കീബ് അല്‍ ഹസന്‍, ബട്ട്‌ലര്‍, റാഷിദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്, ട്രെന്റ് ബൗള്‍ട്ട്, ലസിത് മലിംഗ

ടെസ്റ്റ് 11: വിരാട് കോഹ് ലി(നായകന്‍), കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ഡിവില്ലിയേഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, സ്‌റ്റെയ്ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ലിയോണ്‍, ആന്‍ഡേഴ്‌സന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT