Sports

നഗ്നനായി കണ്ണാടിയില്‍ നോക്കി റൊണാള്‍ഡോ പറയും' മെസി ഇത്രയും സുന്ദരനല്ല '!

ഇംഗ്ലണ്ടിന്റെ കളിക്കാരനായിരുന്ന പീറ്റര്‍ ക്രൗച്ചിന്റെ ആത്മകഥയായ ' വാക്കിംങ് ടോള്‍: മൈ സ്‌റ്റോറി'യിലാണ് റോണോയെ കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണാടിക്ക് മുമ്പില്‍ നഗ്നനായി നിന്ന് സ്വന്തം തലമുടിയിഴകളില്‍ വിരലോടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇങ്ങനെയാണ് എന്നും പറയുക, ഹോ ഞാനെന്ത് സുന്ദരനാണ്!. റോണോയെ കുറിച്ചുള്ള ഈ സംഭവകഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

 ഇംഗ്ലണ്ടിന്റെ കളിക്കാരനായിരുന്ന പീറ്റര്‍ ക്രൗച്ചിന്റെ ആത്മകഥയായ ' വാക്കിംങ് ടോള്‍: മൈ സ്‌റ്റോറി'യിലാണ് റോണോയെ കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരമായിരുന്ന റിയോ ഫെര്‍ഡിനന്റ് പറഞ്ഞതായാണ് കഥ.

 കണ്ണാടിക്ക് മുന്നില്‍ നിന്നുള്ള ഈ സ്ഥിരം പറച്ചില്‍ കേള്‍ക്കുമ്പോള്‍ കൂട്ടുകാര്‍ ' എന്തായാലെന്താ, മെസിയാണ് റോണോയേക്കാളും നല്ല കളിക്കാരന്‍ എന്ന് പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. അപ്പോഴത്തെ ക്രിസ്റ്റിയാനോയുടെ മറുപടിയാണ് ക്ലാസിക് എന്ന് ഫെര്‍ഡിനന്റ് പറയുന്നു.. തോള്‍ രണ്ടും വെട്ടിച്ച് കുലുക്കി കണ്ണാടിയിലൊന്നു കൂടി നോക്കി ക്രിസ്റ്റിയാനോ പറയും, ങാ ശരിയായിരിക്കും, പക്ഷേ മെസി ഇത്രം സുന്ദരനല്ല!


 സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കഥ ശരി വയ്ക്കുന്ന അനുഭവം റൊണാള്‍ഡോയുടെ സുഹൃത്തായ വെയ്ന്‍ റൂണിയും മുന്‍പ് പങ്കുവച്ചിട്ടുണ്ട്. കണ്ണാടി എവിടെ കണ്ടാലും ഒന്ന് നോക്കാതെ റൊണാള്‍ഡോ വരില്ലായിരുന്നു. കളിക്കാനായി ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് കണ്ണാടി കണ്ടാലും ഈ സ്ഥിതിയില്‍ മാറ്റമുണ്ടായിരുന്നില്ലെന്നും റൂണി പറഞ്ഞിരുന്നു. കണ്ണാടിയിലേക്ക് സൂക്ഷിച്ച് നോക്കി, സ്വയം ആത്മവിശ്വാസം വര്‍ധിപ്പിച്ച ശേഷമേ ഓരോ കണ്ണാടിക്ക് മുമ്പില്‍ നിന്നും റോണോ വന്നിരുന്നുള്ളൂ. റോണോയെക്കാള്‍ ആത്മവിശ്വാസം പുലര്‍ത്തുന്ന ഒരാളെയും താന്‍ പരിചയപ്പെട്ടിട്ടില്ലെന്നും റൂണി മുന്‍പ് വെളിപ്പെടുത്തിയിരുന്നു.


 എന്തായാലും റോണോയെ കുറിച്ചുള്ള ഈ കഥ വൈറലായതോടെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ ട്വിറ്റ് ചെയ്ത് തകര്‍ക്കുന്നുണ്ട്. റോണോയെ പോലൊരു അഹങ്കാരി ഇതു പറയുമെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ അഹങ്കരിക്കാനുള്ള എല്ലാ യോഗ്യതകളും ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT