Sports

നാപ്പോളിക്ക് ഗോളടിക്കാന്‍ വാന്‍ഡൈക്കിന്റെ ബാക്ക് പാസ്;ഗുരുതര പിഴവില്‍ സൂപ്പര്‍ താരത്തിനെതിരെ വിമര്‍ശനം

സീസണിന്റെ തുടക്കം വാന്‍ഡൈക്കിനും ലിവര്‍പൂളിനും അത്ര നല്ലതല്ലെന്ന് വ്യക്തമാക്കുകയാണ് നാപ്പോളിക്കെതിരായ  മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

2018-19 സീസണ്‍ കഴിഞ്ഞപ്പോഴേക്കും സൂപ്പര്‍ ഡിഫന്റര്‍ എന്ന പേര് വാന്‍ഡൈക്ക് സ്വന്തമാക്കിയിരുന്നു. പ്രശംസകളിങ്ങനെ വാരിക്കൂട്ടി അടുത്ത സീസണിലേക്ക് കടക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ വാന്‍ഡൈക്കിന് പക്ഷേ കാലിടറി. ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിന്റെ നെഞ്ചത്ത് നാപ്പോളിയടിച്ച രണ്ടാമത്തെ ഗോള്‍ വന്നത് വാന്‍ഡൈക്കിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു. 

ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ലിവര്‍പൂളിന് ഉരുക്കു കോട്ട തീര്‍ത്തും, യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനലിലേക്ക് ഡച്ച് പടയെ എത്തിച്ചും കഴിഞ്ഞ സീസണിന്റെ വ്യക്തിഗത അവാര്‍ഡുകളില്‍ മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും കടുത്ത വെല്ലുവിളി തീര്‍ത്ത് വൈന്‍ഡൈക്ക് കടന്നു വന്നു. എന്നാല്‍, സീസണിന്റെ തുടക്കം വാന്‍ഡൈക്കിനും ലിവര്‍പൂളിനും അത്ര നല്ലതല്ലെന്ന് വ്യക്തമാക്കുകയാണ് നാപ്പോളിക്കെതിരായ ചാമ്പ്യന്‍സ് ലീഗ്‌ മത്സരം. 

നാപോളിക്കെതിരായ മത്സരത്തില്‍ ലിവര്‍പൂളിന്റെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ചാണ് വാന്‍ഡൈക്കിന്റെ കണക്കു കൂട്ടല്‍ പിഴച്ചത്. വാന്‍ഡൈക്കില്‍ നിന്ന് വന്ന ബാക്ക്‌ പാസ് നാപോളിയുടെ മുന്നേറ്റ നിര താരം ഫെര്‍നാന്‍ഡോ വലയ്ക്കകത്തേക്ക് അടിച്ചിട്ട് സ്‌കോര്‍ 2-0 ആക്കി. 90 മിനിറ്റ് പിടിച്ചു നിന്ന ശേഷമാണ് അവിടെ വാന്‍ഡൈക്കില്‍ നിന്ന് പിഴവ് വന്നത്.വാന്‍ഡൈക്കില്‍ നിന്ന് വന്ന പിഴവ് വെറുതെ വിടാന്‍ ആരാധകര്‍ തയ്യാറല്ല. ഈ താരത്തെയാണോ നിങ്ങള്‍ ബാലന്‍ ദി ഓറിനായി മുന്നോട്ടു വയ്ക്കുന്നത് എന്നാണ് സമുഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം