Sports

നായകന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ 5 ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക് കോവിഡ്

ദേശീയ ക്യാമ്പ് ആരംഭിക്കുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിലെ അഞ്ച് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നായകന്‍ മന്‍പ്രീത് സിങ്, പ്രതിരോധ നിര താരം സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബി പതക്‌ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ദേശീയ ക്യാമ്പ് ആരംഭിക്കുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ സായി ക്യാമ്പസില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ദീപ് സിങ് പറഞ്ഞു. 

സായി ക്യാമ്പസില്‍ പരിശീലനത്തിനായി എത്തിയവരില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതോടെയാണ് കളിക്കാര്‍ക്ക് കോവിഡ് എന്ന് വ്യക്തമായത്. കോവിഡ് ബാധിതരായ 5 പേരും ബംഗളൂരുവിലേക്ക് ഒരുമിച്ചാണ് യാത്ര ചെയ്തത്. അവരുടെ നാട്ടില്‍ നിന്നാവാം കളിക്കാര്‍ക്ക് കോവിഡ് ബാധയേറ്റത് എന്നാണ് സായിയുടെ വിലയിരുത്തല്‍. 

എന്നാല്‍ ആദ്യം നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്കും കോവിഡ് നെഗറ്റീവായിരുന്നു. പിന്നാലെ മന്‍പ്രീത് സിങ്ങിനും, സുരേന്ദറിനും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെ ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം