Sports

'നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു'- നിലപാട് വ്യക്തമാക്കി പന്ത്

ലോകകപ്പിലെ അവസാന മത്സരങ്ങളില്‍ പന്തായിരുന്നു ഇന്ത്യയുടെ നാലാം നമ്പറില്‍ കളിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പിന് ടീം തിരഞ്ഞെടുക്കുമ്പോഴും ലോകകപ്പിലെ മത്സരങ്ങള്‍ നടക്കുമ്പോഴുമെല്ലാം ഇന്ത്യന്‍ ടീമിനെ അലട്ടിയിരുന്ന പ്രശ്‌നം നാലാം സ്ഥാനത്തെ ബാറ്റ്‌സ്മാന്‍ ആര് എന്നത് സംബന്ധിച്ചായിരുന്നു. പലരേയും ആ സ്ഥാനത്തേക്ക് പരിഗണിക്കുകയും ചിലരെ പരീക്ഷിക്കുകയും ചെയ്‌തെങ്കിലും അതൊന്നും വേണ്ടത്ര രീതിയില്‍ വിജയിച്ചില്ല. ഈ സ്ഥാനത്ത് അല്‍പ്പം ഭേദപ്പെട്ട പ്രകടനം നടത്തിയ താരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തായിരുന്നു. 

നാലാം നമ്പറിലെ അനുയോജ്യനായ ഒരു താരത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോഴും ഇന്ത്യന്‍ ടീം. ലോകകപ്പിലെ അവസാന മത്സരങ്ങളില്‍ പന്തായിരുന്നു ഇന്ത്യയുടെ നാലാം നമ്പറില്‍ കളിച്ചത്. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പന്താണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. തനിക്ക് നാലാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങാനാണ് ഏറ്റവുമധികം ഇഷ്ടം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. 

വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെ ബാറ്റിങ് പൊസിഷനുമായി ബന്ധപ്പെട്ട ചോദ്യം പന്തിന് നേരിടേണ്ടി വന്നു. ഈ സമയമായിരുന്നു നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള തന്റെ താത്പര്യം പന്ത് വെളിപ്പെടുത്തിയത്.

'നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ച് നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനം അത്ര പുതുമയുള്ള കാര്യമല്ല, കാരണം ഐപിഎല്ലില്‍ ഉള്‍പ്പെടെ ഞാന്‍ പല തവണ ഈ സ്ഥാനത്ത് കളിച്ചിട്ടുണ്ട്. നാലാം നമ്പറില്‍ കളിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് താന്‍ ഇപ്പോള്‍ നടത്തുന്നത്. എന്തായാലും സാഹചര്യങ്ങള്‍ അനുസരിച്ച് കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്'- പന്ത് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT