Sports

നെഞ്ചുലയ്ക്കുമ്പോഴും അവളെ പോലെ ചിരിക്കാനാവട്ടെ നമുക്ക്, ഈദ് പ്രാര്‍ത്ഥനയിലും കേരളത്തെ ഓര്‍ത്ത് ശുഐബ് മാലിക്‌

എന്റെ മനസും, പ്രാര്‍ത്ഥനകളും കേരളത്തിലെ പ്രളയകെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഒപ്പമാണ്. തിരിച്ചുവരവിനുള്ള പ്രയാസങ്ങള്‍ മറികടക്കാന്‍ ദൈവം അവര്‍ക്ക് താങ്ങാവട്ടെ

Author : സമകാലിക മലയാളം ഡെസ്ക്

നെഞ്ചുലയ്ക്കുന്ന ദിനങ്ങളിലും അവളെ പോലെ ചിരിക്കാന്‍ നമുക്കും കഴിയട്ടെ...ഈദ് ദിനത്തിന്റെ ആശംസ നേരുമ്പോഴും പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്.

എല്ലാ സഹോദരങ്ങള്‍ക്കും ഈദ് ആശംസകള്‍. എന്റെ മനസും, പ്രാര്‍ത്ഥനകളും കേരളത്തിലെ പ്രളയകെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഒപ്പമാണ്. തിരിച്ചുവരവിനുള്ള പ്രയാസങ്ങള്‍ മറികടക്കാന്‍ ദൈവം അവര്‍ക്ക് താങ്ങാവട്ടെ. മോശം ദിനങ്ങള്‍ മുന്നിലെത്തുമ്പോള്‍ അവളെ പോലെ ചിരിക്കാന്‍ നമുക്ക് സാധിക്കട്ടെ എന്നും, കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കെ തലയില്‍ വെച്ച് തന്റെ നായയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് മാലിക്ക് പറയുന്നു. 

മാലിക്കിന് മുന്‍പ് പാക് ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയും, ഹസന്‍ അലിയും കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും, സഹായഹസ്തം നീട്ടാന്‍ ആരാധകരോട് അഭ്യര്‍ഥിച്ചും മുന്നോട്ടു വന്നിരുന്നു. സഹാനുഭൂതിക്ക് അതിര്‍വരമ്പില്ലെന്നായിരുന്നു ഹസന്‍ അലിയുടെ വാക്കുകള്‍. മനുഷ്യത്വത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല എന്നായിരുന്നു അഫ്രീദി ചൂണ്ടിക്കാട്ടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT