Sports

പതിനഞ്ചുകാരിക്ക് മുന്നില്‍ വീണ്ടും അടിപതറി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീനസ് വില്യംസിന് തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് 15വയസുകാരി കോക്കോ ഗോഫിനോട് പരാജയപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് 15വയസുകാരി കോക്കോ ഗോഫിനോട് പരാജയപ്പെട്ടു. ആഷ്‌ലി ബാര്‍ട്ടി, സെറീന വില്യംസ്, നയോമി ഒസാക്ക, റോജര്‍ ഫെഡറര്‍ നൊവാക് ജോക്കോവിച്ച് എന്നിവര്‍ രണ്ടാംറൗണ്ടിലെത്തി.

ഇതിഹാസം വീനസ്  വില്യംസിനെ ഒന്നേകാല്‍ മണിക്കൂറില്‍ തോല്‍പിച്ചാണ് അമേരിക്കയുടെ പതിനഞ്ചുവയസുകാരി കോക്കോ ഗോഫ്  രണ്ടാം റൗണ്ടിലെത്തിയത്. ഇത് രണ്ടാംതവണയാണ് കോക്കോയ്ക്ക് മുന്നില്‍ വീനസ് വീഴുന്നത്. 

ഓസ്്‌ട്രേലിയന്‍ ഓപ്പണില്‍ ഒന്നാം സീഡാകുന്ന ആദ്യ ഓസ്്‌ട്രേലിയക്കാരി ആഷ്‌ലി ബാര്‍ട്ടി, മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ യുക്രെ്യനിയന്‍ താരം ലീസയെ മറികടന്ന് രണ്ടാംറൗണ്ടിലേക്ക്.


നിലവിലെ ചാംപ്യന്‍ നയോമി ഒസാക്കയും ഓസ്‌ട്രേലിയന്‍ ഓപ്പണോടെ വിരമിക്കുന്ന കരോലിന്‍ വോസ്‌നിയാക്കി, സെറീന വില്യംസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.

പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് നാല് സെറ്റുനീണ്ട പോരാട്ടത്തിനൊടുവില്‍ ര്‍മനിയുെട യാന്‍ ലെനാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചു

അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്ന് റോജര്‍ ഫെഡററും ഇറ്റാലിയന്‍താരം സാല്‍വതോറിനെ തോല്‍പ്പിച്ച് യുവതാരം സ്‌റ്റെഫാനോസ് സിസിപാസും കുതിപ്പുതുടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT