Sports

പരിക്ക് കളംവിട്ടു, ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ജേസന്‍ റോയ് കളിക്കും, മലന്‍ റിസര്‍വ് ലിസ്റ്റില്‍

പരിശീലനത്തിന് ഇടയിലുണ്ടായ പരിക്കിനെ തുടര്‍ന്ന് പാകിസ്ഥാനും ഓസ്‌ട്രേലിയക്കും എതിരായ ട്വന്റി20 പരമ്പര റോയ്ക്ക് നഷ്ടമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: പരിക്കില്‍ നിന്ന് മുക്തനായ ജേസന്‍ റോയ് ഇംഗ്ലണ്ടിന്റെ ഏകദിന ടീമിലേക്ക് തിരികെ എത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടംനേടിയാണ് ജേസന്‍ റോയുടെ തിരിച്ചു വരവ്. 

പരിശീലനത്തിന് ഇടയിലുണ്ടായ പരിക്കിനെ തുടര്‍ന്ന് പാകിസ്ഥാനും ഓസ്‌ട്രേലിയക്കും എതിരായ ട്വന്റി20 പരമ്പര റോയ്ക്ക് നഷ്ടമായിരുന്നു. ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതേക്ക് എത്തിയ ഡേവിഡ് മലനെ ഏകദിന റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തി. 

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ട്വന്റി20യില്‍ 66,44,21 എന്നിങ്ങനെയായിരുന്നു മലന്റെ സ്‌കോര്‍. ഇതോടെ മലന്റെ കരിയര്‍ ബാറ്റിങ് ശരാശരി 48.71ലേക്കും, സ്‌ട്രൈക്ക്‌റേറ്റ് 146.66ലേക്കും എത്തി. 

വെള്ളിയാഴ്ച മാഞ്ചസ്റ്ററിലാണ് ഏകദിന പരമ്പരക്ക് തുടക്കമാവുക. മലന്‍ ഏകദിന റിസര്‍വ് ടീമില്‍ ഉള്‍പ്പെട്ടതോടെ, നേരത്തെ റിസര്‍വ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന ജോ ഡെന്‍ലി കെന്റിലേക്ക് തിരിച്ചെത്തി. ട്വന്റി20 പരമ്പരക്ക് പിന്നാലെ ഏകദിന ടീമിലും ബെന്‍ സ്റ്റോക്ക്‌സ് ഇല്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT