Sports

പാകിസ്ഥാനെ ഒഴിവാക്കാന്‍ ഇന്ത്യ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും തോറ്റുകൊടുക്കും; ആരോപണവുമായി പാക് താരം

പാകിസ്ഥാനെ ഒഴിവാക്കാന്‍ ഇന്ത്യ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും തോറ്റുകൊടുക്കും; ആരോപണവുമായി പാക് താരം

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തുന്നതു തടയാന്‍ ശ്രീലങ്കയുമായും ബംഗ്ലാദേശുമായും ഇന്ത്യ തോറ്റുകൊടുക്കാനിടയുണ്ടെന്ന് മുന്‍ പാക് ബാറ്റ്‌സ്മാന്‍. തൊണ്ണൂറുകളില്‍ പാക് ടീമില്‍ കളിച്ച ബാസിത് അലിയാണ് ആരോപണവുമായി മുന്നോട്ടുവന്നത്. പാക് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു ബാസിത് അലിയുടെ പരാമര്‍ശം.

ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യത നില നിര്‍ത്താന്‍ പാകിസ്ഥാന്‍ ശേഷിക്കുന്ന എല്ലാ മത്സരവും ജയിക്കണം. ജയിച്ചാല്‍ മാത്രം പോര, മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചായിരിക്കും അവസാന നാലിലേക്കുള്ള പാക് പ്രവേശം. 

ഇംഗ്ലണ്ട് ശേഷിക്കുന്ന രണ്ടു മത്സരവും തോറ്റാലേ പാകിസ്ഥാന് സാധ്യതയുള്ളൂ. ഇന്ത്യ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ജയിക്കുകയും വേണം. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെ ഒഴിവാക്കാന്‍ ഇന്ത്യ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും തോറ്റുകൊടുക്കുമെന്നാണ് ബാസിത് അലി പറയുന്നത്. പാകിസ്ഥാന്‍ സെമിയില്‍ എത്താന്‍ ഇന്ത്യ ആഗ്രഹിക്കില്ലെന്നും മുന്‍ പാക് ബാറ്റ്‌സ്മാന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി