Sports

പി യു ചിത്രയ്ക്ക് അര്‍ജുന ശുപാര്‍ശ; ഒളിംപ്യന്‍ ജിന്‍സി ഫിലിപ്പിനെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് പരിഗണിക്കും

അത്‌ലറ്റിക് പരിശീലകന്‍ രാധാകൃഷ്ണന്‍ നായരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും നാമനിര്‍ദേശം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രാക്കില്‍ നേട്ടം കൊയ്ത് ഇന്ത്യയുടെ പ്രതീക്ഷയായി വളര്‍ന്ന
പി യു ചിത്രയെ അര്‍ജുന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു. ദേശീയ അത്‌ലറ്റിക് ഫെഡറേഷനാണ് ശുപാര്‍ശ ചെയ്തത്. 

അത്‌ലറ്റിക് പരിശീലകന്‍ രാധാകൃഷ്ണന്‍ നായരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും നാമനിര്‍ദേശം ചെയ്തു. ഒളിംപ്യന്‍ ജിന്‍സി ഫിലിപ്പിനെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി പരിഗണിക്കും. 

സ്‌കൂള്‍ മീറ്റുകളില്‍ ട്രാക്കില്‍ നിന്ന് മെഡല്‍ വാരിക്കൂട്ടിയ ചിത്ര, ദേശീയ, അന്തര്‍ ദേശിയ മീറ്റുകളില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ തന്റെ മികവ് ലോകത്തെ കാണിക്കുകയാണ്. 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്ററില്‍ ചിത്ര സ്വര്‍ണത്തില്‍ മുത്തമിട്ടു. 

2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം തൊട്ട ചിത്ര, 2019 ദോഹ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം അണിഞ്ഞു. 200ലെ സമ്മര്‍ ഒളിംപിക്‌സില്‍ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങുകയായിരുന്നു ജിന്‍സി ഫിലിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട; ഒരു ആഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2008ൽ 'സൈന'... 2026ൽ 'തൻവി'!

പ്രിയപ്പെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്ത് ജേസണ്‍ സഞ്ജയ്; ലിസ്റ്റില്‍ ഒരു വിജയ് ചിത്രം; സൂര്യയ്ക്കും ഇടമുണ്ട്

മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51ഗ്രാം എംഡിഎംഎ; വയനാട്ടില്‍ 16കാരനടക്കം നാലുപേര്‍ പിടിയില്‍