Sports

പിഎസ്ജി സ്വാതന്ത്ര്യദിന ആശംസ നല്‍കി; ലോക്കല്‍ പിള്ളേരെ വെച്ചു പരുപാടി ഒപ്പിക്കാന്‍ നോക്കേണ്ടെന്ന് മലയാളി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: സൂപ്പര്‍ താരം നെയ്മറിനെ 1700 കോടിയോളം രൂപയ്ക്കു സ്വന്തമാക്ക് ഫ്രഞ്ച് ക്ലബ്ബ്  പാരിസ് സെന്റ് ജെര്‍മന്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യദിന ആശംസ നല്‍കി. ക്ലബ്ബിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചാണ് ആശംസകള്‍ നല്‍കിയത്. ലോക്കല്‍ പിള്ളേരെ വെച്ചു പരുപാടി ഒപ്പിക്കാന്‍ നോക്കേണ്ടെന്ന് മലയാളികള്‍ വീഡിയോയ്ക്കു താഴെ കമന്റിട്ടു. 

ടീമിന്റെ താരങ്ങളാണ് വീഡിയോയില്‍ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേരുന്നത്. അതേസമയം, ബാഴ്‌സലോണയില്‍ നിന്ന് അടുത്തിടെ പിഎസ്ജിയില്‍ ചേര്‍ന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറടക്കമുള്ള മുന്‍നിര താരങ്ങള്‍ വീഡിയോയില്‍ ഇല്ലാത്തതാണ് മലയാളിയെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍, ലോക്കല്‍ പിള്ളേരെ വെച്ച് പോലും ഒരു വിഷ് നല്‍കാത്ത ടീമിന്റെ ആരാധകരുടെ രോദനവും കമന്റിലുണ്ട്. വമ്പന്‍ ആരാധകരുള്ള റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളൊന്നും ഇത്തരത്തിലുള്ള ആശംസകള്‍ ഇന്ത്യന്‍ ആരാധകര്‍ക്കു നല്‍കാറില്ല. ആരാധകരെ കൂട്ടാന്‍ ഉദ്ദേശിച്ചുള്ള ക്ലബ്ബിന്റെ പിആര്‍ പരിപാടിയാണ് ഈ സന്ദേശമെന്ന് വ്യക്തമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ആഴ്‌സണലും, ടോട്ടന്‍ഹാമും ഇന്ത്യയ്ക്കു സ്വാതന്ത്ര്യദിന ആശംസകള്‍ നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT