Sports

പിവി സിന്ധുവിന് സൂപ്പര്‍താരത്തിന്റെ സമ്മാനം: ആഢംബര കാറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരങ്ങള്‍ 

ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കാരുടെ അഭിമാനമാണ് ബാഡ്മിന്റണ്‍ താരം പിവി സിന്ധു. നമ്മള്‍ അഭിമാനത്തോടെ മാത്രം ഓര്‍ക്കുന്നു താരം ഒടുവില്‍ ലോകചാംപ്യന്‍ഷിപ്പും ഇന്ത്യയിലെത്തിച്ചു. ഇതിന്റെ സന്തോഷത്തിന് സിന്ധുവിന് ഒരു ആഡംബര എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ് ഈ തെലുങ്ക് സൂപ്പര്‍താരം. മറ്റാരുമല്ല, പ്രശസ്ത തെന്നിന്ത്യന്‍ താരം നാഗാര്‍ജുനയാണ് പിവി സിന്ധുവിന് എസ്‌യുവി സമ്മാനിച്ചത്. 

ബിഎംഡബ്ല്യുവിന്റെ എസ്‌യുവി എക്‌സ്5 ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനമായി നല്‍കിയത്. ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് എക്‌സ്5. ഇത് വിപണിയിലെത്തിയിട്ട് അധിക നാളുകളായിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എക്‌സ്5 വിപണിയിലുണ്ട്. 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലീറ്റര്‍ എന്‍ജിനാണ് ഡീസല്‍ മോഡലിന് കരുത്തേകുന്നത്. 

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.5 സെക്കന്റുകള്‍ മാത്രം വേണ്ട കാറിന്റെ ഉയര്‍ന്ന വേഗം 230 കിലോമീറ്ററാണ്. പെട്രോള്‍ മോഡലിനും കരുത്തേകുന്നത് 3 ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ്. 340 എച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിന്റെ ഉയര്‍ന്ന വേഗം 243 കിലോമീറ്റാണ്. ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT