Sports

പീയുഷ് ചൗളയുടേയോ ക്യാച്ചോ? രവീന്ദ്ര ജഡേജയുടെ സേവോ? ഏതാണ് കിടിലന്‍? 

പീയുഷ് ചൗളയുടെ ക്യാച്ചും, രവീന്ദ്ര ജഡേജയുടെ സേവുമാണ് ആരാധകരെ കളിയില്‍ ത്രില്ലടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത ബാറ്റിങ് നിരയെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം ജയവും നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഫീല്‍ഡിങ്ങില്‍ ചില മികച്ച നിമിഷങ്ങള്‍ കൂടി സമ്മാനിച്ചതായിരുന്നു ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം. പീയുഷ് ചൗളയുടെ ക്യാച്ചും, രവീന്ദ്ര ജഡേജയുടെ സേവുമാണ് ആരാധകരെ കളിയില്‍ ത്രില്ലടിപ്പിച്ചത്. 

സുനില്‍ നരെയ്‌നിന്റെ ഡെലിവറിയില്‍ സുരേഷ് റെയ്‌നയെ ഡ്രസിങ് റൂമിലേക്ക് മടക്കിയായിരുന്നു പീയു് ചൗളയുടെ തകര്‍പ്പന്‍ ക്യാച്ച്. ലോങ് ഓണിന് മുകളിലൂടെ പന്ത് പായിക്കാനായിരുന്നു റെയ്‌നയുടെ ശ്രമം. എന്നാല്‍ കണക്ട് ചെയ്യുന്നതില്‍ പിഴച്ചു. സര്‍ക്കിളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചൗള പിന്നിലേക്ക് ഓടി പന്ത് കൈപ്പിടിയില്‍ ഒതുക്കി. വീഴുന്നതിന് ഇടയിലും പന്ത് കൈവിട്ടു പോവുന്നില്ലെന്ന് പീയുഷ് ചൗള ഉറപ്പിച്ചു. 

രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങ് മികവായിരുന്നു മത്സരത്തിലെ മറ്റൊരു ഹൈലൈറ്റ്. ഡീപ്പ് മിഡ് വിക്കറ്റിലേക്ക് റസല്‍ പന്ത് പായിച്ചപ്പോള്‍ അത് സിക്‌സ് എന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ പിന്നിലേക്ക് ചാടി ഒറ്റക്കൈ കൊണ്ട് ജഡേജ പന്ത് ബൗണ്ടറി ലൈനിന് അപ്പുറം കടക്കുന്നത് തടഞ്ഞിട്ടു. അവിടെ ഒരു റണ്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടുവാനായത്. അഞ്ച് റണ്‍സ് ജഡേജ സേവ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന