Sports

പൂജാരയ്ക്ക് സെഞ്ച്വറി ; മെല്‍ബണില്‍ നിലയുറപ്പിച്ച് ഇന്ത്യ ; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യം

ഓസീസ് പര്യടനത്തിലെ പൂജാരയുടെ രണ്ടാം സെഞ്ച്വറിയാണിത്. കരിയറിലെ പതിനേഴാം സെഞ്ച്വറിയുമാണ് പൂജാര കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍ : മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സെഞ്ച്വറി നേടി. 280 പന്തിലാണ് പൂജാര നൂറ് തികച്ചത്. ഓസീസ് പര്യടനത്തിലെ പൂജാരയുടെ രണ്ടാം സെഞ്ച്വറിയാണിത്. കരിയറിലെ പതിനേഴാം സെഞ്ച്വറിയുമാണ് പൂജാര കുറിച്ചത്. ഇതോടെ സെഞ്ച്വറി നേട്ടത്തില്‍ വിവിഎസ് ലക്ഷ്മണിന്റെ റെക്കോഡിനൊപ്പമെത്തി പൂജാര. 

അര്‍ധ സെഞ്ച്വറി പിന്നിട്ട് നായകന്‍ വിരാട് കോഹ്‌ലി പൂജാരയ്ക്ക് കൂട്ടായി ക്രീസിലുണ്ട്. ടെസ്റ്റിലെ കോഹ്ലിയുടെ 20-ാം അര്‍ധസെഞ്ച്വറിയാണ് മെല്‍ബണില്‍ കുറിച്ചത്. ഇന്ത്യ ഇപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്.
 

ഓസീസ് ബൗളര്‍മാരില്‍ നഥാന്‍ ലിയോണിനെ ആക്രമിച്ചു കളിക്കുന്ന സമീപനമാണ് ഇന്ത്യ ഒന്നാം ദിനം സ്വീകരിച്ചത്. ലിയോണില്‍ നിന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താരതമ്യേന കൂടുതല്‍ റണ്‍സ് അടിച്ചെടുത്തത്. രണ്ടാം ദിനം ഇന്ത്യൻ ബാറ്റ്സ്മാൻമാർ കൂടുതൽ റൺസ് കണ്ടെത്തിയാൽ ഓസീസിന്റെ നില പരുങ്ങലിലാകും. ഇന്ത്യയ്ക്ക് വേണ്ടി ഇന്നലെ അരങ്ങേറ്റം കുറിച്ച ഓപ്പണർ മായങ്ക് അ​ഗർവാളും അർധ സെഞ്ച്വറി നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT