Sports

പൃഥ്വി ഷാ ഞാനല്ല, താരതമ്യം ചെയ്യുന്നവരെ തിരുത്തി ലാറ

സച്ചിന്റേയും സെവാഗിന്റേയും ഒരു കോമ്പിനേഷനാണ് പൃഥ്വിയെന്നാണ് ലാറയുടെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

സച്ചിന്‍, സെവാഗ്, ലാറ എന്നീ മൂന്ന് താരങ്ങളോടാണ് പൃഥ്വി ഷായെ ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ താനുമായി പൃഥ്വിയെ താരതമ്യപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ പറയുന്നത്. 

പൃഥ്വി ഷാ ഞാനല്ല. സച്ചിന്റേയും സെവാഗിന്റേയും ഒരു കോമ്പിനേഷനാണ് പൃഥ്വിയെന്നാണ് ലാറയുടെ വാക്കുകള്‍. പതിനെട്ട് വയസുള്ളപ്പോള്‍ ഇപ്പോഴത്തെ പൃഥ്വിയെ പോലെ പവര്‍ഫുള്‍ ആയിരുന്നില്ല ഞാന്‍. എന്റെ നാളുകളില്‍ ബാറ്റുമായി പരിചയിക്കുക എന്നത് വ്യത്യസ്തമായിരുന്നു. കളിയില്‍ പൃഥ്വിക്കുള്ള അഭിനിവേഷം ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ തന്നെ വ്യക്തമാണ്. കാര്യങ്ങള്‍ പഠിക്കാനുള്ള ശ്രദ്ധയും പൃഥ്വി ഷായുടെ എടുത്ത് പറയേണ്ട പ്രത്യേകതയാണെന്നും ലാറ പറയുന്നു. 

ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യന്‍ വെല്ലുവിളഇ തുടരുമെന്നും ലാറ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടില്‍ പോലും ഏകദിനത്തില്‍ മികവ് പുലര്‍ത്താന്‍ ഇന്ത്യക്കായി. അങ്ങിനെ വരുമ്പോള്‍ നാട്ടിലും അവരുടെ ശക്തി വലുതാണ്. എങ്കിലും വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ എങ്ങിനെയാണ് ഇന്ത്യയോട് ഫൈറ്റ് ചെയ്യുക എന്നതാണ് കാണാന്‍ കാത്തിരിക്കുന്നതെന്നും ലാറ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

സോളാർ വേലിക്കായി 20,000 മരങ്ങൾ മുറിക്കാൻ നീക്കം; ചാലക്കുടി ഡിവിഷനിലെ വനനിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി സമിതിയുടെ ഇടപെടൽ