Sports

പേര്-മറ്റാന്‍ ഷൗലോവ്, വയസ്-മൂന്ന്, കഴിവ്-ട്രിക്ക് ഷോട്ടുകളുടെ ഉസ്താദ്

Author : സമകാലിക മലയാളം ഡെസ്ക്

മൂന്ന് വസുകാരന്‍ മറ്റാന്‍ ഷൗലോവിന്റെ ട്രിക്ക് ഷോട്ടുകള്‍ കണ്ട് സോഷ്യല്‍ മീഡിയ അവനൊരു പേരിട്ടു. കിംഗ് ഓഫ് ട്രിക്ക് ഷോട്ട്‌സ്. ട്രിക്ക് ഷോട്ടുകളില്‍ മുതിര്‍ന്നവര്‍ വരെ നാണിക്കുന്ന പ്രകടനം കൊണ്ട് ലോകത്തെ മൊത്തം അതിശയിപ്പിക്കുകയാണ് ഈ കുഞ്ഞു പ്രതിഭ.

ടാല്‍ ഷൗലോവ് എന്ന പേരുള്ള അങ്കിളില്‍ നിന്നും പഠിച്ചതാണ് മറ്റാന്‍ ഈ ട്രിക്കുകളൊക്കെ. അങ്കിളിന്റെ ട്രിക്കുകള്‍ക്കൊപ്പം ആക്ഷനുകളും മറ്റാന്‍ അനുകരിക്കുന്നു. മകനുമായി കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അവന്‍ ഒരു പന്ത് ബാസ്‌കറ്റില്‍ അടിച്ചിട്ടതോടെയാണ് അഛന്‍ റാഫി ഷൗലേവ് മകന്റെ കഴിവ് മനസിലാക്കിയത്. പിന്നീട് ഈ ട്രിക്ക് ഷോട്ടുകളുടെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് മാറ്റാന്‍ താരമായത്.

ഫുട്‌ബോളില്‍ വലിയൊരു താരമാകണമെന്ന് ആഗ്രഹിക്കുന്ന മറ്റാന് ഒരു വലിയ ഹീറോയുമുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ. വലുതാകുമ്പോള്‍ റൊണാള്‍ഡോ ആയാല്‍ മതിയെന്നാണ് കുഞ്ഞു പ്രതിഭയുടെ ആഗ്രഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി