'തത്ത കൂടൊരുക്കുന്നതിനെ കുറിച്ച് കുരങ്ങിന് പലതും അറിയാം'; മലിംഗയ്ക്ക് ഒരു വര്‍ഷം വിലക്ക്

'തത്ത കൂടൊരുക്കുന്നതിനെ കുറിച്ച് കുരങ്ങിന് പലതും അറിയാം'; മലിംഗയ്ക്ക് ഒരു വര്‍ഷം വിലക്ക്

കൊളംബൊ: കായിക മന്ത്രിയെ കുരങ്ങനോട് ഉപമിച്ച ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയ്ക്ക് ഒരു വര്‍ഷം വിലക്ക്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി മലിംഗ് ഒപ്പുവെച്ച കരാറില്‍ താരം വീഴ്ച വരുത്തിയതിനാണ് ഒരു വര്‍ഷത്തെ വിലക്ക്. അടുത്ത മത്സരത്തിന്റെ മാച്ച് ഫീയുടെ 50 ശതമാനം പിഴയടയ്ക്കാനും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മലിംഗയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോര്‍ഡിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കരാറിന് വിരുദ്ധമായി മലിംഗ രണ്ട് തവണ മാധ്യമങ്ങളെ കണ്ടിരുന്നു.

ഈ മാസം 19ന് മാധ്യമങ്ങളെ കണ്ട മലിംഗയ്ക്ക് ഇത് ചട്ടവിരുദ്ധമാണെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ 21നു വീണ്ടും മാധ്യമങ്ങളെ കണ്ട മലിംഗയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് എസ്എല്‍സി വ്യക്തമാക്കിയരുന്നു. ചാംപ്യന്‍സ് ട്രോഫില്‍ പരാജയപ്പെട്ടതിന് കാരണം ശ്രീലങ്കന്‍ താരങ്ങളുടെ അമിതവണ്ണം ആണെന്ന ശ്രീലങ്കന്‍ കായിക മന്ത്രി ദയാസിരി ജയശേഖരയുടെ പ്രസ്താവനയ്‌ക്കെതിരേ മലിംഗയുടെ പ്രസ്താവന വിവാദമായിരുന്നു. തത്ത കൂടൊരുക്കുന്നതിനെ കുറിച്ച് കുരങ്ങനെന്തറിയാം എന്ന രീതിയിലായിരുന്നു മലിംഗയുടെ പ്രസ്താവന. ഇതിനെതിരേ മന്ത്രി ക്രിക്കറ്റ് ബോര്‍ഡിന് പാരതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com