Sports

പ്രണയസാഫല്യം; കരുണിന്റെ കൈപിടിച്ച് സനായ, ക്രിക്കറ്റ് താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായ കരുണ്‍ നായര്‍ വിവാഹിതനായി

Author : സമകാലിക മലയാളം ഡെസ്ക്

ഉദയ്പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായ കരുണ്‍ നായര്‍ വിവാഹിതനായി. പാതി മലയാളിയായ കരുണ്‍ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ബെംഗളൂരു സ്വദേശിനിയായ സനായ തങ്കരിവാലയെയാണ് മിന്നുചാര്‍ത്തിയത്. 

കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന വിവാഹച്ചടങ്ങില്‍ ക്രിക്കറ്റ് രംഗത്തെ അടുത്ത സുഹൃത്തുക്കളായ ശ്രേയസ് അയ്യര്‍, വരുണ്‍ ആരോണ്‍,  ഷാര്‍ദുല്‍ താക്കൂര്‍, അജിന്‍ക്യ രഹാനെ തുടങ്ങിയവര്‍ പങ്കെടുത്തു.

കരുണിന്റെ അച്ഛന്‍ എം.ഡി.കെ.നായര്‍ മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായര്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുമാണ്. ബെംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീന്‍ തങ്കരിവാലയുടെയും മകളാണു സനായ.

2016 ഡിസംബറില്‍ ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ചരിത്രം കുറിച്ച ട്രിപ്പിള്‍ സെഞ്ചുറിയോടെയാണ് (303) കരുണ്‍ ശ്രദ്ധ നേടുന്നത്. ടെസ്റ്റിലെ കന്നി സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ചുറിയിലെത്തിച്ച കരുണ്‍ നൂറും ഇരുനൂറും മുന്നൂറും കടന്നത് ഒരേദിവസമാണെന്ന പ്രത്യേകതയുമുണ്ട്. വലംകയ്യന്‍ ബാറ്റ്‌സ്മാനായ കരുണ്‍ ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ചു. ഒരു ട്രിപ്പിള്‍ സെഞ്ചുറി (303*) ഉള്‍പ്പെടെ 374 റണ്‍സാണ് ഇതുവരെ നേടിയത്. രണ്ട് ഏകദിനങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT