Sports

പ്രശസ്ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു ; മരണം ഇന്ന് ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങാനിരിക്കെ

അത്‌ലറ്റിക്‌സ് പരിശീലകനായ പുരുഷോത്തം റായി നിരവധി താരങ്ങളെ പരിശീലിപ്പിച്ച കോച്ചാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : പ്രശസ്ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. അത്‌ലറ്റിക്‌സ് പരിശീലകനായ പുരുഷോത്തം റായി നിരവധി താരങ്ങളെ പരിശീലിപ്പിച്ച കോച്ചാണ്. 

കായിക പരിശീലന രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് പുരുഷോത്തം റായിക്ക് ദ്രോണാചാര്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരുന്നു. പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് പുരുഷോത്തം റായിയുടെ ആകസ്മിക മരണം. 

ഓളിംപ്യന്‍ വന്ദന റാവു, ഹെപ്റ്റാത്തലറ്റ് പ്രമീള അയ്യപ്പ, അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്‍, എം കെ ആശ, ഇ ബി ഷൈല, റോസക്കുട്ടി, ജി ജി പ്രമീള തുടങ്ങിയവര്‍ പുരുഷോത്തം റായിയുടെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു. 1974 ല്‍ നേതാജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്ട്‌സിലൂടെയാണ് പുരുഷോത്തം റായി തന്റെ കായികപരിശീലനത്തിന് തുടക്കം കുറിക്കുന്നത്. 1987 ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, 1988ലെ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ്. 1999ലെ സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്