Sports

'പ്രിയപ്പെട്ട പൃഥ്വി ഷാ, സെവാഗിനെ കണ്ടു പഠിക്കു'- ഡല്‍ഹി ഓപണറെ ഉപദേശിച്ച് മഞ്ജരേക്കര്‍

'പ്രിയപ്പെട്ട പൃഥ്വി ഷാ, സെവാഗിനെ കണ്ടു പഠിക്കു'- ഡല്‍ഹി ഓപണറെ ഉപദേശിച്ച് മഞ്ജരേക്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ഓപണറും യുവ ഇന്ത്യന്‍ താരവുമായ പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലില്‍ മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കഴിയാതെ പാടുപെടുന്ന ഓപണറോട് അതിസാഹസിക ഷോട്ടുകള്‍ കളിക്കാന്‍ മുതിരരുതെന്ന് മഞ്ജരേക്കര്‍ ഉപദേശിക്കുന്നു. 

പ്ലേ ഓഫ് സ്ഥാനത്തിനായി ഡല്‍ഹി ബാംഗ്ലൂരുമായി ഏറ്റുമുട്ടുകയാണ്. അതിനിടെയാണ് പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മഞ്ജരേക്കര്‍ രംഗത്തെത്തിയത്. 

'പ്രിയപ്പെട്ട പൃഥ്വി അതി സാഹസിക ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കരുത്. അത്തരം ഷോട്ടുകള്‍ കളിച്ചാല്‍ അത് വിജയിപ്പിച്ചെടുക്കുക ആസാധ്യമായിരിക്കും. ഇക്കാര്യത്തില്‍ വീരേന്ദര്‍ സെവാഗിന് മാതൃകയാക്കു. ആത്മവിശ്വാസത്തോടെ അത്തരം ഷോട്ടുകള്‍ അദ്ദേഹം കളിക്കുന്നത് എങ്ങനെയാണെന്ന് കണ്ടു പഠിക്കു'- മഞ്ജരേക്കര്‍ യുവ താരത്തിനെ ഉപദേശിച്ചു. 

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ കളിയില്‍ പത്ത് പന്തില്‍ 11 റണ്‍സാണ് പൃഥ്വി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മഞ്ജരേക്കറുടെ ഉപദേശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച