Sports

പ്ലാന്‍ എ ഓഫ് സ്പിന്‍, ബൗളിങ് ആക്ഷന്‍ വിലക്കിയാല്‍ പ്ലാന്‍ ബി എന്റെ പക്കലുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മുത്തയ്യ മുരളീധരന്‍

ചെറുപ്പത്തില്‍ ഞാന്‍ ലെഗ് സ്പിന്നും പരിശീലിച്ചു. കാരണം ബൗളിങ് ആക്ഷന്റെ പേരില്‍ പ്രശ്‌നം നേരിട്ടാല്‍ ലെഗ് സ്പിന്നറാവാം എന്ന് ലക്ഷ്യം വെച്ച്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്ക് നേരിട്ടാല്‍ അതിജീവിക്കുന്നതിനായി താന്‍ ലെഗ് സ്പിന്നും പരിശീലിച്ചിരുന്നതായി ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. പ്ലാന്‍ ബി ആയിട്ടായിരുന്നു തന്റെ ഈ നീക്കമെന്നും മുരളീധരന്‍ പറഞ്ഞു. 

ചെറുപ്പത്തില്‍ ഞാന്‍ ലെഗ് സ്പിന്നും പരിശീലിച്ചു. കാരണം ബൗളിങ് ആക്ഷന്റെ പേരില്‍ പ്രശ്‌നം നേരിട്ടാല്‍ ലെഗ് സ്പിന്നറാവാം എന്ന് ലക്ഷ്യം വെച്ച്. ക്രിക്കറ്റിലും നിങ്ങള്‍ക്ക് പ്ലാന്‍ എയും പ്ലാന്‍ ബിയും ഉണ്ടാവണം. ഒരു പ്ലാനില്‍ മാത്രം ഉറച്ച് നിന്നതുകൊണ്ടായില്ല. കളിക്കളത്തിലും ജീവിതത്തിലും നിങ്ങള്‍ക്ക് പരാജയം ഏത് നിമിഷവും എത്തിയേക്കാം...

പരാജയങ്ങള്‍ ഉറപ്പാണ്. എന്നാലതിനെ പോസിറ്റീവായി എടുത്ത് മുന്‍പോട്ട് പോവണം, നാളെ മറ്റൊരു ദിനമാണ് എന്ന് മനസിലാക്കി. ഏത് കളിയിലാണെങ്കിലും 90 ശതമാനം ജോലിയും മാനസികമായും തന്ത്രപരവുമായുമാണ്. അങ്ങനെയെങ്കിലേ നിങ്ങള്‍ക്ക് കളിക്കാനാവുകയുള്ളു. ചെറുപ്പത്തില്‍ മാനസികമായ ഫിറ്റ്‌നസിനെ കുറിച്ച് നമ്മള്‍ക്ക് ചിന്തയുണ്ടാവില്ല. കാരണം കളിയോടുള്ള താത്പര്യവും, സ്‌നേഹവും. ആരും പറയാതെ തന്നെ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുകയും നമ്മള്‍ അത് ചെയ്യുകയും ചെയ്യും ആ സമയം. 

എന്നാല്‍ പ്രൊഫഷണല്‍ ലെവലിലേക്ക് എത്തി കഴിഞ്ഞാല്‍ അത് മെന്റല്‍ ഗെയിമായി മാറി കഴിഞ്ഞു. കാരണം സമ്മര്‍ദം അത്രമാത്രമാണ്. നല്ല സാങ്കേതിക മികവുള്ള കളിക്കാര്‍ക്ക് ഈ സമ്മര്‍ദം നേരിടാനാവാതെ വന്നിട്ടുണ്ട്. അതോടെ കരിയറും നഷ്ടമായി, മുരളീധരന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT