Sports

പ്ലേയിങ് ഇലവനില്‍ സഞ്ജുവും? ശുഭ സൂചന നല്‍കി സഞ്ജു വീണ്ടും സമൂഹമാധ്യമങ്ങളില്‍

മത്സരത്തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ബാറ്റ്‌സ്മാന്മാരില്‍ മാറ്റം വരുത്തില്ല എന്നായിരുന്നു രോഹിത് സൂചിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ പ്ലേയിങ് ഇലവനില്‍ താനുണ്ടാവുമെന്ന സൂചന നല്‍കി സഞ്ജു സാംസണ്‍. മാച്ച് ഡേ, ലെറ്റ്‌സ് ഗോ എന്നാണ് സഞ്ജു ട്വിറ്ററില്‍ പരിശീലനത്തിന് ഇടയിലെ ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.

മത്സരത്തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ബാറ്റ്‌സ്മാന്മാരില്‍ മാറ്റം വരുത്തില്ല എന്നായിരുന്നു രോഹിത് സൂചിപ്പിച്ചത്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മികവ് കാണിച്ചു എന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. എന്നാല്‍ രാജ്‌കോട്ടിലെ പിച്ച് പരിഗണിച്ചാവും അന്തിമ ഇലവനെ തീരുമാനിക്കുക എന്ന രോഹിത്തിന്റെ വാക്കുകള്‍ സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു.

ഡല്‍ഹി ട്വന്റി20യിലും കളി ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുമായി സഞ്ജു വന്നിരുന്നു. അന്ന് നിറചിരിയുമായി നില്‍ക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. പ്ലേയിങ് ഇലവനിലേക്ക് എത്തിയതിന്റെ സന്തോഷമായിരുന്നു ആ ചിരിക്ക് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ ഡല്‍ഹിയില്‍ സഞ്ജുവിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്.

രാജ്‌കോട്ടില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ കെ എല്‍ രാഹുലിന് പകരമോ, ദുബെയ്ക്ക് പകരമോ ആവും സഞ്ജു ക്രീസിലേക്ക് എത്തുക. ശ്രേയസ് അയ്യര്‍ക്കും, പന്തിനും മുന്‍പ് സഞ്ജുവിനെ മൂന്നാമനായി ഇറക്കാനുള്ള മനസ് ടീം മാനേജ്‌മെന്റ് കാണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സഞ്ജുവിനെ വീണ്ടും അവഗണിച്ചാല്‍ ബിസിസിഐയ്ക്കും ടീം മാനേജ്‌മെന്റിനും എതിരെ വിമര്‍ശനം ശക്തമാവുമെന്ന് വ്യക്തം. രാഹുലും, ദുബെയും മികവ് കാണിക്കാതിരിക്കുക കൂടി ചെയ്യുമ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT