Sports

ഫാം ഹൗസിന് മുന്‍പില്‍ നിലയുറപ്പിച്ച് ആരാധകര്‍; ബൈക്കില്‍ പാഞ്ഞെത്തി, കൈവീശി കാണിച്ച് ധോനി

ഫാം ഹൗസിന് പുറത്ത് ഗെയ്റ്റില്‍ കാത്ത് നിന്ന് ആരാധകരുടെ മുന്‍പിലേക്ക് ബൈക്കിലെത്തിയ ധോനി ഇവര്‍ക്ക് നേരെ കൈവീശി കാണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജൂലൈ ഏഴിന് ധോനിക്കുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ ഒഴുകിയത്. ജന്മദിനാശംസ നേരിട്ടറിയിക്കാന്‍ ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസിലേക്കും ആരാധകരെത്തിയിരുന്നു. ബൈക്കില്‍ ഇവര്‍ക്ക് മുന്‍പിലേക്ക് എത്തിയാണ് ധോനി ആശംസകള്‍ സ്വീകരിച്ചത്. 

ഫാം ഹൗസിന് പുറത്ത് ഗെയ്റ്റില്‍ കാത്ത് നിന്ന് ആരാധകരുടെ മുന്‍പിലേക്ക് ബൈക്കിലെത്തിയ ധോനി ഇവര്‍ക്ക് നേരെ കൈവീശി കാണിച്ചു. എന്നാല്‍ ആരാധകരുടെ അടുത്തേക്ക് ഇന്ത്യന്‍ മുന്‍ നായകന്‍ എത്തിയില്ല. 

ജന്മദിനത്തില്‍ ധോനിക്ക് എല്ലാ കോണുകളില്‍ നിന്നും ആശംസകള്‍ ഒഴുകിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നതാഷയും ക്രുനാല്‍ പാണ്ഡ്യയും റാഞ്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ പറന്നെത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ധോനി തയ്യാറല്ല എന്ന് ധോനിയുടെ മാനേജര്‍ പ്രതികരിക്കുകയും ചെയ്യുകയുണ്ടായി. 

കോവിഡ് കാലത്ത് എന്‍ഡോഴ്‌സ്‌മെന്റുകളില്‍ നിന്ന് ധോനി വിട്ടു നില്‍ക്കുകയാണ്. ജീവിതം സാധാരണ നിലയിലായതിന് ശേഷം മാത്രം എന്‍ഡോഴ്‌സ്‌മെന്റുകള്‍ മതിയെന്നാണ് ധോനിയുടെ നിലപാട്. ഈ സമയം ഓര്‍ഗാനിക് കൃഷിയില്‍ ശ്രദ്ധ കൊടുക്കുകയാണ് താരമെന്നും മാനേജര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം