Sports

ഫിറ്റ്‌നസില്‍ പരാജയപ്പെട്ടാല്‍ പിന്നെ മാസ ശമ്പളം നോക്കണ്ട; നിലപാട് കടുപ്പിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് 

ജനുവരി ആറ്, ഏഴ് തിയതികളിലായി ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാവാനാണ് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ കളിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്നത് വരെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റുള്ള കളിക്കുടെ മാസ ശമ്പളത്തില്‍ നിന്ന് 15 ശതമാനം വീതം പിടിച്ചുകൊണ്ടിരിക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 

ജനുവരി ആറ്, ഏഴ് തിയതികളിലായി ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാവാനാണ് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ഷദാബ് ഖാന്‍ എന്നിവര്‍ ജനുവരി 20, 21 തിയതികളിലായി ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കണം. 

തുടരെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് റദ്ദാക്കുകയും, ടീമിലെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യങ്ങള്‍ കണിശതയുണ്ടായെങ്കിലും പിഴവ് സംഭവിച്ചാല്‍ ശിക്ഷ നല്‍കിയിരുന്നില്ല. ആ പതിവ് മാറ്റിയാണ് ഇപ്പോള്‍ പിഴ വിധിക്കാന്‍ തീരുമാനിച്ചതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ സക്കിര്‍ ഖാന്‍ പറഞ്ഞു. 

ഇംഗ്ലണ്ട് ലോകകപ്പിലുള്‍പ്പെടെ പാക് ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്‌നസിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ഫിറ്റ്‌നസിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രാധാന്യം നല്‍കുന്നതിന് സമാനമായി പാക് കളിക്കാരുടെ ഭാഗത്ത് നിന്നും അധ്വാനം വരണമെന്നായിരുന്നു പാക് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആവശ്യം ഉന്നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT