Sports

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് മലപ്പുറത്തെ പിള്ളേരുടെ ഫ്രീകിക്ക്; അഭിനന്ദവുമായി വമ്പന്‍ താരങ്ങള്‍

മലപ്പുറത്തെ സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂണിഫോമിട്ട്, ചെരുപ്പില്ലാതെ കളിക്കുകയാണ് അവര്‍

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ പന്ത് വാങ്ങാനായി യോഗം ചേര്‍ന്ന കുട്ടിപ്പട്ടാളങ്ങള്‍ തീര്‍ത്ത അലയൊലികള്‍ അടങ്ങുമ്പോഴേക്കും മറ്റൊന്ന് വരുന്നു. ഫ്രീകിക്ക് എടുത്ത പിള്ളേര് കൂട്ടത്തിന്റെ തന്ത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. 

മലപ്പുറത്തെ സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂണിഫോമിട്ട്, ചെരുപ്പില്ലാതെ കളിക്കുകയാണ് അവര്‍. ജിഎല്‍പിഎസ് പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് ഈ ഫ്രികിക്ക് തന്ത്രത്തിന് പിന്നില്‍. എതിര്‍നിരയിലെ താരങ്ങളേയും ഗോള്‍ കീപ്പറേയും കബളിപ്പിക്കാന്‍ ഓടിയടുത്തത് പ്രത്യുഷും, അസ് ലഹും, ആദിലും ലുഖ്മാനുല്‍ ഹക്കീമും. 

അസ് ലഹും, ആദിലും, ലുഖ്മാനുല്‍ ഹക്കീമും കിക്ക് എടുക്കാന്‍ ഓടിയടുത്ത് കബളിപ്പിച്ച ശേഷം പ്രത്യുഷാണ് പന്ത് ഗോള്‍ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തിക്കുന്നത്. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ഷെര്‍ദാര്‍ ഷാഖിരിയിലേക്ക് വരെ മലപ്പുറത്തെ പിള്ളേരുടെ ഫ്രീകിക്ക് എത്തി. ജര്‍മനിയുടെ മുന്‍ താരം ലോതര്‍ മാത്യാസും കുട്ടികളെ അഭിനന്ദിച്ചെത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'