Sports

ഫെഡറര്‍ സെഞ്ച്വറിക്കരികില്‍! മുന്നില്‍ ജിമ്മി കോണേഴ്‌സ് മാത്രം

സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരിയറില്‍ 99 കിരീടങ്ങളെന്ന നേട്ടത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരിയറില്‍ 99 കിരീടങ്ങളെന്ന നേട്ടത്തില്‍. നാട്ടില്‍ നടന്ന സ്വിസ് ഇന്‍ഡോര്‍സ് ഫൈനലില്‍ വിജയിച്ച് കിരീടം നേടിയാണ് ഫെഡറര്‍ നൂറ് കിരീടത്തിലേക്ക് കൂടുതല്‍ അടുത്തത്. 

നാട്ടിലെ പോരില്‍ ഇത് ഒന്‍പതാം തവണയാണ് ഫെഡറര്‍ ചാംപ്യനാകുന്നത്. അപ്രതീക്ഷിതമായി ഫൈനലിലേക്ക് മുന്നേറിയ റൊമാനിയയുടെ മൗരിസ് കോപിലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് ഫെഡറര്‍ സെഞ്ച്വറിക്കരികിലെത്തിയത്. ഫൈനല്‍ പോരിന്റെ ആദ്യ സെറ്റിലും രണ്ടാം സെറ്റിലും എതിരാളിക്ക് ബ്രേക്ക് നല്‍കിയ ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. സ്‌കോര്‍ 7-6, 6-4.

109 കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരം ജിമ്മി കോണേഴ്‌സ് മാത്രമാണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപണിന് ശേഷം കാര്യമായ നേട്ടങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഫെഡറര്‍ക്ക് ആവേശം പകരുന്നതാണ് കിരീട നേട്ടം.
 
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ഫെഡറര്‍ക്ക് ഈ കിരീടം നടക്കാന്‍ പോകുന്ന വോള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ആത്മവിശ്വാസമേകുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!