Sports

ഫെഡററെ വെള്ളം കുടിപ്പിച്ച് അമേരിക്കന്‍ താരം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി പിടിച്ചത് കഷ്ടിച്ച് 

6-3, 2-6, 2-6, 7-6, 6-3 എന്ന സ്‌കോറിനാണ് ലോക 100ാം റാങ്കുകാരന്റെ അട്ടിമറി പ്രതീക്ഷകള്‍ ഫെഡറര്‍ തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിലേക്ക് കഷ്ടിച്ച് കടന്നു കൂടി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. രണ്ട് സെറ്റുകള്‍ പിന്നിലേക്ക് പോയിടത്ത് നിന്ന് ബ്രേക്ക് പോയിന്റ് പിടിച്ച് തിരിച്ചു വന്നാണ് ഫെഡറര്‍ ക്വാര്‍ട്ടറില്‍ ജയം തൊട്ടത്. ഫെഡറര്‍ക്ക് അമേരേിക്കന്‍ താരം സാന്‍ഡ്‌ഗ്രെന്‍ പുറത്തേക്കുള്ള വഴി തുറക്കുമെന്ന് തോന്നിച്ചെങ്കിലും കരുത്ത് കാട്ടി ഫെഡറര്‍ തിരിച്ചടിച്ചു. 

6-3, 2-6, 2-6, 7-6, 6-3 എന്ന സ്‌കോറിനാണ് ലോക 100ാം റാങ്കുകാരന്റെ അട്ടിമറി പ്രതീക്ഷകള്‍ ഫെഡറര്‍ തകര്‍ത്തത്. ആദ്യ സെറ്റ് സ്വന്തമാക്കി തുടങ്ങിയ ഫെഡറര്‍ക്ക് പക്ഷേ രണ്ടും മൂന്നും സെറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ നാലാം സെറ്റില്‍ ടൈ ബ്രേക്കറിന്റെ ത്രില്ലില്‍ സെറ്റ് പിടിച്ചു. അഞ്ചാം സെറ്റില്‍ അമേരിക്കന്‍ താരത്തിന് മുന്‍പില്‍ ആധിപത്യം ഉറപ്പിച്ച് സെമിയിലേക്ക്....

ഇത് ഇരുപത്തിരണ്ടാം വട്ടമാണ് മാച്ച് പോയിന്റ് നഷ്ടപ്പെട്ടിടത്ത് നിന്ന് ഫെഡറര്‍ കളി തിരിച്ചു പിടിച്ച് ജയിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലേക്ക് കടന്നെങ്കിലും പരിക്കിന്റെ ഭീഷണിയും ക്വാര്‍ട്ടര്‍ ഫൈനല്‍ പോര് ഫെഡററിന് മുന്‍പില്‍ ഉയര്‍ത്തി. ഇത് 15ാം വട്ടമാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റെഫാനോ സിറ്റ്‌സിപാസിനോട് നാലാം റൗണ്ടില്‍ തോറ്റ് ഫെഡററിന് പുറത്തേക്ക് പോവേണ്ടി വന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി