Sports

ഫ്രഞ്ച് ഓപ്പണ്‍: തുടക്കം ഗംഭീരമാക്കി നദാലും ദ്യോക്കോവിച്ചും

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പത്താം ഫ്രഞ്ച് ഒപ്പണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ റാഫേല്‍ നദാലിന് ആദ്യ റൗണ്ടില്‍ ജയം. ലോക റാങ്കിംഗില്‍ 45മത് സ്ഥാനത്തുള്ള ഫ്രഞ്ച് താരം ബെനോയിറ്റ് പെയറിനെ 6-1, 6-4, 6-1 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. രണ്ടാം റൗണ്ടില്‍ റോബിന്‍ ഹാസെയാണ് നദാലിന്റെ എതിരാളി. 

കഴിഞ്ഞ വര്‍ഷം കൈക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്നാം റൗണ്ടില്‍ നിന്നും പിന്മാറിയ നദാലിനാണ് ഇത്തവണ റോളണ്ട് ഗാരോസില്‍ ഏറ്റവും പ്രതീക്ഷയുള്ള താരം.

അതേസമയം, നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ നോവാക്ക് ദ്യോക്കോവിച്ചും ആദ്യ റൗണ്ടില്‍ നിഷ്പ്രയാസം ജയിച്ചു. ഫ്രഞ്ച് താരം മാഴ്‌സലോ ഗ്രാനോളേഴ്‌സിനെ 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. പോര്‍ച്ചുഗീസ് താരം ജാവോ സോസയാണ് രണ്ടാം റൗണ്ടില്‍ ദ്യോക്കോവിച്ചാണ് വെല്ലുവിളി ഉയര്‍ത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം