Sports

ഫ്രാന്‍സിസ്‌ക്കോ ടോട്ടി ഈ സീസണോടെ കളി നിര്‍ത്തുന്നു 

783 തവണ റോമയ്ക്ക് വേണ്ടി ബുട്ടണിഞ്ഞ താരം 307 തവണ ലക്ഷ്യം കണ്ടു. കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ക്ലബ്ബിന്റെ ഡയറക്ടറായി തുടരും

Author : സമകാലിക മലയാളം ഡെസ്ക്

റോമ: ഇറ്റാലിയന്‍ ക്ലബ്ബ് റോമയുടെ ഇതിഹാസ താരമായ ഫ്രാന്‍സിസ്‌ക്കോ ടോട്ടി ഈ സീസണോടെ കളി മതിയാക്കുന്നു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ക്ലബ്ബ് കരിയര്‍ റോമയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ച 40 കാരനായ ഇറ്റാലിയന്‍ മധ്യനിര താരം നീണ്ട 24 വര്‍ഷമാണ് റോമയുടെ കുപ്പായമണിഞ്ഞത്.

783 തവണ റോമയ്ക്ക് വേണ്ടി ബുട്ടണിഞ്ഞ താരം 307 തവണ ലക്ഷ്യം കണ്ടു. കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ക്ലബ്ബിന്റെ ഡയറക്ടറായി തുടരുമെന്നും റോമ വ്യക്തമാക്കി. മെയ് 28ന് ഗിനോവയുമായാണ് റോമയുടെ ഈ സീസണിലെ അവസാന മത്സരം. ഇതിന് ശേഷമാകും ടോട്ടി കളി മതിയാക്കുക.

2006ല്‍ ഇറ്റലി ലോകക്കപ്പ് ഉയര്‍ത്തുന്ന സമയത്ത് ടീമിലുണ്ടായിരുന്ന താരത്തിന് റോമ കുപ്പായത്തില്‍ ഒരു സീരി എ കിരീടവും ഒരു കോപ്പ ഇറ്റാലിയാസ് കപ്പും മാത്രമാണ് നേടാന്‍ സാധിച്ചത്. കഴിഞ്ഞ സമ്മറില്‍ കളി നിര്‍ത്താന്‍ തീരുമാനിച്ച താരത്തിന് ഒരു വര്‍ഷം കൂടി റോമ കരാര്‍ നീട്ടുകയായിരുന്നു. ഈ സീസണില്‍ ഇതുവരെ 25 കളികളില്‍ മാത്രമാണ് ഈ വൈറ്ററന്‍ താരത്തിന് ഇറങ്ങാന്‍ സാധിച്ചിട്ടുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT