Sports

ഫ്‌ലാറ്റ് പിച്ചാണ്, ഒരു ബോംബ് പൊട്ടിയാല്‍ വിട്ടാല്‍ പോവായിരുന്നു, 20 സെക്കന്റ് പിന്നിട്ടില്ല; ടീം ബസിനുള്ളിലെ നടുക്കുന്ന ഓര്‍മയെന്ന് സംഗക്കാര

പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞില്ല. പതിവ് പോലെ വലിയ ബഹളമായിരുന്നു ടീം ബസിനുള്ളില്‍

Author : സമകാലിക മലയാളം ഡെസ്ക്

2009ലെ ശ്രീലങ്കയുടെ പാക് പര്യടനം ക്രിക്കറ്റ് ലോകത്തെ കറുത്ത ഏടായി മാറിയാണ് അവസാനിച്ചത്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ഇടയില്‍ ലങ്കന്‍ ടീം ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേറ്റപ്പോള്‍ മരിച്ചത് 9 പാകിസ്ഥാനികളാണ്...നടുക്കുന്ന നിമിഷത്തിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംഗക്കാര...

പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞില്ല. പതിവ് പോലെ വലിയ ബഹളമായിരുന്നു ടീം ബസിനുള്ളില്‍. അതിന് ഇടയില്‍ ഞങ്ങളുടെ ഒരു ഫാസ്റ്റ് ബൗളര്‍ ഫഌറ്റ് പിച്ചിനെ വിലയിരുത്തി ഇങ്ങനെ പറഞ്ഞു, ഞാനിന്ന് കളിച്ച് ക്ഷീണിക്കാന്‍ സാധ്യതയുണ്ട്. ഒരു ബോംബ് പൊട്ടിയാല്‍ നമുക്ക് വീട്ടില്‍ പോവാമായിരുന്നു...20 സെക്കന്റ് കഴിഞ്ഞില്ല, അത് സംഭവിച്ചു...

പാകിസ്ഥാനിലേക്ക് ഞങ്ങള്‍ പോവുന്ന സമയം തന്നെ സുരക്ഷയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തെങ്കിലും സംഭവിച്ചാലോ എന്ന് മുന്‍പില്‍ കണ്ട് കളിക്കാര്‍ക്കായി ഇന്‍ഷൂറന്‍സിനും ശ്രമിച്ചിരുന്നു. എല്ലാ സുരക്ഷയും അവര്‍ വാഗ്ദാനം ചെയ്തതോടെയാണ് പോയത്. വെടിയൊച്ചയുടെ സ്വരം കേട്ടു. പടക്കം പൊട്ടുന്നതാവുമെന്ന് കരുതി. അവര്‍ ബസിന് നേര്‍ക്ക് വെടി വെക്കുകയാണ്, കുനിഞ്ഞിരിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞു. ദില്‍ഷന്‍ മുന്‍പിലാണ് ഇരുന്നത്. ഞാന്‍ നടുക്കും. 

പറ്റാവുന്നിടത്തോളം അവര്‍ ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു, ഗ്രനേഡ് എറിഞ്ഞു. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചു. എങ്ങനെയാണ് അവിടെ നിന്ന് ഞങ്ങള്‍ രക്ഷപെട്ടതെന്നത് ഇപ്പോഴും മനസിലാവുന്നില്ല. തിലന്, മെന്‍ഡിസിന് പരിക്കേറ്റു. നെഞ്ചില്‍ നിന്ന് ചോര വരുന്നത് കണ്ട് തരംഗ പരണവിതാന തനിക്ക് വെടിയേറ്റെന്ന് പറഞ്ഞ് വീണു. ഞങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ ഭൂരിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ മരിച്ചതായും സംഗക്കാര പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം