Sports

ബാലന്‍ ദി ഓര്‍ മെസിക്ക്? ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പ് സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നു, അതില്‍ ക്രിസ്റ്റ്യാനോ നാലാമത്‌

10 കളിക്കാരുടെ പേരും അവര്‍ക്ക്‌ ലഭിച്ചിരിക്കുന്ന പോയിന്റ്‌സും ഉള്‍ക്കൊള്ളുന്ന ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഡിസംബര്‍ രണ്ടിന് ബാലന്‍ ദി ഓര്‍ ആരുടെ കൈകളിലേക്കെത്തുമെന്ന് അറിയാം. എന്നാല്‍, ബാലന്‍ ദി ഓര്‍ റാങ്ക് ലിസ്റ്റ് എന്ന നിലയില്‍ ഒന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. അതില്‍ വിജയിയായി കാണിച്ചിരിക്കുന്നത് മെസിയേയും.

ഈ വര്‍ഷം ബാലന്‍ ദി ഓര്‍ മെസിയുടെ കൈകളിലേക്കെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മെസിയെ വിജയിയായി പ്രഖ്യാപിക്കുന്ന ലിസ്റ്റ് വ്യാജമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 2015ന് ശേഷം ബാലന്‍ ദി ഓര്‍ മെസിയുടെ കൈകളിലേക്ക് എത്തിയിട്ടില്ല. 

10 കളിക്കാരുടെ പേരും അവര്‍ക്ക്‌ ലഭിച്ചിരിക്കുന്ന പോയിന്റ്‌സും ഉള്‍ക്കൊള്ളുന്ന ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. 446 പോയിന്റ് നേടിയാണ് മെസി ഒന്നാമത് നില്‍ക്കുന്നത്. 382 പോയിന്റുമായി ലിവര്‍പൂളിന്റെ വാന്‍ഡൈക്കാണ് രണ്ടാമത്. മൂന്നാമത് 179 പോയിന്റുമായി സലയും. നാലാം സ്ഥാനത്താണ് ക്രിസ്റ്റിയാനോ. 

മെസിക്ക് ഈ വര്‍ഷം ബാലന്‍ ദി ഓര്‍ നല്‍കരുത് എന്ന നിലപാടുമായി ലിവര്‍പൂള്‍ മുന്‍ താരം ജെറാഡ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ഒരു വര്‍ഷം മുഴുവന്‍ സ്ഥിരത പുലര്‍ത്തിയ താരത്തെ അവഗണിച്ച് മെസിക്ക് ബാലന്‍ ദി ഓര്‍ നല്‍കാനാവില്ലെന്നാണ് വാന്‍ഡൈക്കിനെ പിന്തുണച്ച് ജെറാഡ് പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ