ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

എസ്‌ഐടി മേധാവി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാകും മൊഴിയെടുക്കല്‍ നടപടികള്‍ നടക്കുക
Kerala PSC
Kerala PSC
Edited By:
Updated on
1 min read

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന് എസ്‌ഐടിയുടെ നോട്ടീസ്. കേസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്, പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനും മറ്റ് പിഎസ് സി അംഗങ്ങള്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 15 മുതല്‍ മൊഴിയെടുക്കാനാണ് തീരുമാനം.

Kerala PSC
വീടിനകത്ത് ​ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം

എസ്‌ഐടി മേധാവി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാകും മൊഴിയെടുക്കല്‍ നടപടികള്‍ നടക്കുക. മൊഴിയെടുക്കലിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയെന്നാണ് വിവരം. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പിഎസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എസ്ഐടി വിലയിരുത്തല്‍. പരീക്ഷാര്‍ഥികള്‍ എഴുതിയ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം ചെയ്യാതെ ഒഴിവാക്കിയെന്നും, ഇതിലൂടെ പരീക്ഷാ ഫലം തന്നെ അട്ടിമറിക്കപ്പെട്ടുവെന്നുമാണ് പ്രധാന വിമര്‍ശനം. പരീക്ഷാ ക്രമക്കേട് നടന്ന വിവരം അറിഞ്ഞിട്ടും പിഎസ് സി ചെയര്‍മാന്‍ നടപടി സ്വീകരിച്ചില്ലെന്നും എസ്‌ഐടി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.

Kerala PSC
ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യണം; മെറ്റയോട് ഹൈക്കോടതി
Kerala PSC
''പുതുയുഗം' വാഗ്ദാനം ചെയ്ത യുഡിഎഫ് കേരളത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടു'
Summary

Planning Board Exam Irregularity: SIT Issues Notice to PSC Chairman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com