Sports

ബാലന്‍ ദി ഓര്‍ മോഡ്രിച്ചിന്? ടോപ് 3 ലിസ്റ്റ് പുറത്ത്, മെസിയും ക്രിസ്റ്റിയാനോയും പിറകില്‍

പകുതി വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ ഒന്നാമത് മോഡ്രിച്ചാണെന്നാണ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഈ വര്‍ഷത്തെ ബാലന്‍ ദി ഓര്‍ റയല്‍ മധ്യനിര ലൂക്കാ മോഡ്രിച്ചിന്റെ കൈകളിലേക്ക് തന്നെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പകുതി വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ ഒന്നാമത് മോഡ്രിച്ചാണെന്നാണ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്. 

ഫ്രഞ്ച് റേഡിയോ സ്‌റ്റേഷന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് മൂന്ന് പേര്‍, മോഡ്രിച്ച്, റാഫേല്‍ വരാനെ, എംബാപ്പെ എന്നിവരാണ്. മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍, സല എന്നിവര്‍ ബാലന്‍ ദി ഓറിനുള്ള മുന്‍ നിരയില്‍ ഇല്ലെന്നതാണ് പ്രത്യേകത. 

യുവേഫയുടെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും, ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ച് ഇതിനോടകം നേടിക്കഴിഞ്ഞു. അതിന് പിന്നാലെയാണ് ബാലന്‍ ദി ഓറും ക്രൊയേഷ്യന്‍ താരത്തിന്റെ കൈകളിലേക്ക് വരുന്നത്. ബാലന്‍ ദി ഓറിനുള്ള ടോപ് 30 താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. 

ഇതില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുത്താണ് ജൂറിയിലടങ്ങിയിരിക്കുന്ന അംഗങ്ങള്‍ വേട്ട് ചെയ്യേണ്ടത്. ഈ 30 പേരില്‍ നിന്നും അഞ്ച് ഫേവറിറ്റുകള്‍ക്ക് ഓരോ ജൂറിക്കും വോട്ട് ചെയ്യാം. ഒന്നാമത് തിരഞ്ഞെടുക്കുന്ന താരത്തിന് ആറ് പോയിന്റും, രണ്ടാമത്തേതിന് നാല് പോയിന്റും, മൂന്നാമത്തേതിന് മൂന്ന് പോയിന്റും, നാലാമത്തേതിന് ഒരു പോയിന്റുമാണ് ലഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT