Sports

ബാഴ്‌സ പ്രസിഡന്റില്‍ വിശ്വാസമില്ല, ക്ലബുമായി അകന്നു കഴിഞ്ഞതായി കോമാനെ അറിയിച്ച് മെസി

630 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസാണ് മെസിയുടെ കരാറിലുള്ളത്. കരാര്‍ പ്രകാരം ഒരു വര്‍ഷം കൂടി മെസി ബാഴ്‌സയില്‍ തുടരം

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സയില്‍ തുടരുന്നതിലെ അതൃപ്തി ക്ലബിന്റെ പുതിയ പരിശീലകന്‍ കോമാനോട് മെസി തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമയായ റാക്1 ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അവധി ആഘോഷത്തിലായിരുന്ന മെസി ബാഴ്‌സലോണയിലേക്ക് തിരികെ എത്തി കോമാനുമായി സംസാരിച്ചതായാണ് വിവരം. ക്ലബില്‍ ഉള്ളതിനേക്കാള്‍ പുറത്താണ് താന്‍ എന്നാണ് കോമാനോട് മെസി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 630 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസാണ് മെസിയുടെ കരാറിലുള്ളത്. കരാര്‍ പ്രകാരം ഒരു വര്‍ഷം കൂടി മെസി ബാഴ്‌സയില്‍ തുടരം. 

മെസിയെ ബാഴ്‌സയില്‍ നിലനിര്‍ത്തുകയാണ് തനിക്ക് ആദ്യം നിറവേറ്റാനുള്ള ഉത്തരവാദിത്വം എന്നും കോമാന്‍ പറഞ്ഞിരുന്നു. ബാഴ്‌സാ താരമാണ് മെസി. ഒരു വര്‍ഷം കൂടി മെസിക്ക് മുന്‍പിലുണ്ട്. മെസിയെ ഇക്കാര്യം താന്‍ ബോധ്യപ്പെടുത്തേണ്ടി വരുമോയെന്ന് അറിയില്ലെന്നും കോമാന്‍ പറഞ്ഞു. 

ബാഴ്‌സയില്‍ വെച്ച് തന്നെ മെസി കരാര്‍ അവസാനിപ്പിക്കും എന്നാണ് ക്ലബ് പ്രസിഡന്റ് ബാര്‍തോമ്യൂ പ്രതികരിച്ചത്. എന്നാല്‍ കോമാനുമായുള്ള സംഭാഷണത്തില്‍ ക്ലബ് പ്രസിഡന്റില്‍ വിശ്വാസം നഷ്ടപ്പെട്ടത് മെസി തുറന്ന് പറഞ്ഞതായാണ് സൂചന. ബാഴ്‌സയില്‍ മെസി അതൃപ്തി പ്രകടിപ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെടെയുള്ള ക്ലബുകള്‍ സാഹചര്യം നിരീക്ഷിക്കുകയാണ്. ഇന്റര്‍ മിലാനുമായി മെസിയെ ബന്ധപ്പെടുത്തിയും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഇത് അഭിമാന നേട്ടം; ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാൻ ഫെസ്റ്റിവലിൽ, പ്രദർശനം മെയ് 14ന്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

SCROLL FOR NEXT