Sports

'ബുമ്‌റ മാത്രമല്ല ഉള്ളത്'- ഒന്നാം ടെസ്റ്റിന് മുന്‍പ് ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോസ് ടെയ്‌ലര്‍

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 21ന് ആരംഭിക്കാനിരിക്കെ ന്യൂസിലന്‍ഡ് ടീമിലെ സഹ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വെറ്റന്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 21ന് ആരംഭിക്കാനിരിക്കെ ന്യൂസിലന്‍ഡ് ടീമിലെ സഹ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വെറ്റന്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. ടി20 പരമ്പര ഇന്ത്യ തൂത്തുവാരി ചരിത്രമെഴുതിയെങ്കിലും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മുഴുവനും വിജയിച്ച് ന്യൂസിലന്‍ഡ് തിരിച്ചടിച്ചിരുന്നു. അതിനാല്‍ തന്നെ ടെസ്റ്റില്‍ പുതിയ തുടക്കമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. 

സമീപ കാലത്ത് പന്ത് കൊണ്ട് ഇന്ത്യന്‍ മുന്നേറ്റങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി നിന്ന ജസ്പ്രിത് ബുമ്‌റ ഏകദിന പോരാട്ടത്തില്‍ അമ്പെ പരാജയപ്പെട്ടത് ഇന്ത്യക്ക് വലിയ തലവേദനയായിരുന്നു. മൂന്ന് മത്സരങ്ങളിലായി 30 ഓവര്‍ എറിഞ്ഞ ബുമ്‌റ ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല. ഇതോടെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബുമ്‌റയുടെ തിരിച്ചു വരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.  

ബുമ്‌റയെ എഴുതി തള്ളുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ ടെയ്‌ലര്‍ കിവി സഹ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ബുമ്‌റയുടെ പന്തുകളെയാണ് കരുതിയിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റുമെന്ന് ടെയ്‌ലര്‍ പറയുന്നു. ഇഷാന്ത് ശര്‍മ കൂടി തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ബൗളിങ് വിഭാഗം കൂടുതല്‍ ശക്തമാണ്. 

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണ നിരയാണ് ഇന്ത്യയുടേത്. അത് മാത്രമല്ല വിരാട് കോഹ്‌ലിയുടേയും സംഘത്തിന്റേയും സവിശേഷത. ലോക നിലവാരത്തിലുള്ള ഒരു ബാറ്റിങ് നിര കൂടി അതിനൊപ്പമുണ്ടെന്നതാണ്. ഇക്കാര്യങ്ങളെക്കുറിച്ച് ധാരണ വേണമെന്നും ടെയ്‌ലര്‍ ടീമംഗങ്ങളോട് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT