Sports

ബുഷ്ഫയര്‍ ചാരിറ്റി മത്സരത്തിന്റെ വേദി മാറ്റി, വോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കളിക്കില്ല

മൈക്ക് ഹസി, മൈക്കല്‍ ക്ലര്‍ക്ക്, ഗ്രേസ് ഹാരിസ്, ബ്രാഡ് ഫില്‍ട്ടര്‍ എന്നി താരങ്ങളും മത്സരത്തില്‍ നിന്ന് പിന്മാറി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: കനത്ത മഴയെ തുടര്‍ന്ന് ബുഷ്ഫര്‍ ക്രിക്കറ്റ് മത്സരത്തിന്റെ വേദിയും സമയവും മാറ്റി. ശനിയാഴ്ച എസ് സിജെയിലാണ് ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മെല്‍ബണിലേക്കാണ് മത്സരം ഇപ്പോള്‍ മാറ്റിയത്. ഫെബ്രുവരി 9 ആണ് പുതിയ തിയതി. 

ഇതോടെ ടീമിനെ നയിക്കേണ്ടിയിരുന്ന ഷെയിന്‍ വോണിന് കളി നഷ്ടമാവും. ഗില്‍ക്രിസ്റ്റാണ് വോണിന്റെ ടീമിനെ നയിക്കുക. മുന്‍ നിശ്ചയിച്ച മറ്റ് പരിപാടികളുള്ളതിനാലാണ് വോണിന് എത്താന്‍ കഴിയാതെ വരുന്നത്. എന്നാല്‍, പ്രൈവറ്റ് വിമാനത്തിന്റെ സാധ്യതയും വോണ്‍ ഇപ്പോള്‍ തേടുന്നുണ്ട്. 

മൈക്ക് ഹസി, മൈക്കല്‍ ക്ലര്‍ക്ക്, ഗ്രേസ് ഹാരിസ്, ബ്രാഡ് ഫില്‍ട്ടര്‍ എന്നി താരങ്ങളും മത്സരത്തില്‍ നിന്ന് പിന്മാറി. റിക്കി പോണ്ടിങ് നയിക്കുന്ന ഇലവനെ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് നയിക്കുക. ഇന്ത്യന്‍ താരം യുവരാജ് സിങ്ങും ബുഷ്ഫയര്‍ ക്രിക്കറ്റില്‍ കളിക്കുന്നുണ്ട്. ബിഗ് 

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ദുരിതമനുഭവിക്കേണ്ടി വന്നവര്‍ക്ക് സഹായഹസ്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലൂടെ ലഭിക്കുന്ന തുക ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്‍ഡ് റിക്കവണി ഫണ്ടിന് കൈമാറും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

'ദീലീപിനെ കുറിച്ച് പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍, പരാതി

'റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

ഈ ഒരു ഐറ്റം മതി, കൈകളിലേയും അടുക്കളയിലേയും രൂക്ഷ ​ഗന്ധം മാറാൻ

SCROLL FOR NEXT