Sports

ബൂമ്രയുടെ നോബോളിനെ കുത്തി കോവിഡ്‌ ഉപദേശവുമായി പാക്‌ ടീം; വായടപ്പിച്ച്‌ ഇന്ത്യന്‍ ആരാധകര്‍

ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പാകിസ്ഥാന്‍ ഫാന്‍സ്‌ ആയുധമാക്കുന്നതാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലെ ബൂമ്രയുടെ നോബോള്‍

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പാകിസ്ഥാന്‍ ഫാന്‍സ്‌ ആയുധമാക്കുന്നതാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലെ ബൂമ്രയുടെ നോബോള്‍. ഈ കോവിഡ്‌ കാലത്തും അതിന്‌ മാറ്റമൊന്നുമില്ല. 2013ലെ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക്‌ പ്രധാനകാരണമായ ബൂമ്രയുടെ നോബോളിനെ കോവിഡ്‌ 19 പ്രതിരോധിക്കുന്നതിനുള്ള ഉപദേശം നല്‍കാന്‍ ഉപയോഗിക്കുകയാണ്‌ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്‌ ടീം.

പാക്‌ ഓപ്പണര്‍ ഫഖര്‍ സമന്റെ വിക്കറ്റ്‌ ബൂമ്ര തുടക്കത്തില്‍ തന്നെ വീഴ്‌ത്തിയെങ്കിലും നോബോളായതോടെ ഫഖര്‍ രക്ഷപ്പെട്ടു. സെഞ്ചുറിയടിച്ച്‌ ടീമിനെ ജയം തൊടീച്ചാണ്‌ ഫഖര്‍ തിരികെ കിട്ടിയ ജീവന്‍ ആഘോഷിച്ചത്‌. ഇപ്പോള്‍ കോവിഡ്‌ കാലത്ത്‌ ആ നോബോള്‍ വീണ്ടും ഉപയോഗിച്ച്‌ ഇന്ത്യയെ കുത്തുകയാണ്‌ ഇസ്ലാമാബാദ്‌ യുനൈറ്റഡ്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം