Sports

'ബെയ്ല്‍ ബോംബ്' പൊട്ടിച്ച് സിദാന്‍, നാളെയെങ്കില്‍ നാളെ റയല്‍ വിടാം

നമ്മള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എനിക്ക് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. നമ്മള്‍ മാറേണ്ടതുമുണ്ട്...

Author : സമകാലിക മലയാളം ഡെസ്ക്

എത്രയും പെട്ടെന്ന് പറ്റുമോ അത്രയും പെട്ടെന്ന് റയല്‍ മുന്നേറ്റ നിര താരം ബെയ്‌ലിന് ക്ലബ് വിടാമെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍. ബയേണിനെതിരായ മത്സരത്തിന് ശേഷമായിരുന്നു സിദാന്റെ വാക്കുകള്‍. ടീമില്‍ നിന്നും പുറത്തേക്ക് പോവുന്നതിന്റെ വക്കില്‍ നില്‍ക്കുന്നതിനാലാണ് പ്ലേയിങ് ഇലവനില്‍ ബെയ്‌ലിനെ ഉള്‍പ്പെടുത്താതിരുന്നത് എന്നും സിദാന്‍ തുറന്നു പറയുന്നു. 

എത്രയും പെട്ടെന്ന് ബെയ്‌ലിന് ക്ലബ് വിടാനാവുമെന്നാണ് കരുതുന്നത്. നാളെ പോവാന്‍ പറ്റുമെങ്കില്‍ അതും സാധ്യമാണ്. പുതിയ ടീമിലേക്കുള്ള ബെയ്‌ലിന്റെ മാറ്റത്തില്‍ ഞങ്ങള്‍ അന്തിമ തീരുമാനമെടുക്കുകയാണെന്നും സിദാന്‍ പറഞ്ഞു. റയലില്‍ ബെയ്‌ലിന്റെ കാലം അവസാനിക്കുന്നു എന്ന് വ്യക്തമാവുമ്പോഴും എവിടേക്കാവും താരം പോവുകയെന്നതാണ് ആകാംക്ഷയുണര്‍ത്തുന്നത്. 

റയലുമായുള്ള കരാര്‍ പ്രകാരം മൂന്ന് സീസണുകള്‍ കൂടി ബെയ്‌ലിന് ബെര്‍ണാബ്യുവില്‍ ബാക്കിയുണ്ട്. ബെയ്‌ലിന്റെ മുന്‍ ക്ലബുകളായ ടോട്ടന്നം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ എന്നിവയാണ് താരത്തിന് മുന്‍പിലുള്ള ഇടങ്ങള്‍. ബെയ്‌ലിനോട് വ്യക്തിപരമായ എനിക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ നമ്മള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എനിക്ക് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. നമ്മള്‍ മാറേണ്ടതുമുണ്ട്...ബെയ്‌ലിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് സിദാന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ