Sports

ബ്രേക്കിങ് ന്യൂസ്, ഓസീസ് താരത്തിന് സെഞ്ചുറി; പരിഹസിച്ചെത്തിയ ഇംഗ്ലണ്ട് താരത്തിനെ ഇംഗ്ലണ്ട് സ്‌കോര്‍ കാണിച്ച് ആരാധകര്‍

മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു ഓസീസ് താരം സെഞ്ചുറി നേടിയതിനെ ട്രോളിയാണ് വോണ്‍ വീണ്ടും ആരാധകരുടെ കയ്യില്‍ നിന്നും വാങ്ങിക്കൂട്ടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നൂറില്‍ താഴെ സ്‌കോറിന് ഏതെങ്കിലും ടീം ഈ കാലത്ത് പുറത്താവുമോ എന്നായിരുന്നു ഹാമില്‍ട്ടണില്‍ വീണ ഇന്ത്യയെ പരിഹസിച്ച് ചോദ്യവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ എത്തിയത്. പിന്നെ വോണിന് ഇന്ത്യന്‍ ആരാധകര്‍ നല്ല പൊങ്കാല തന്നെ നല്‍കി. പക്ഷേ വോണിന് അതുകൊണ്ടും തൃപ്തിയായിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു ഓസീസ് താരം സെഞ്ചുറി നേടിയതിനെ ട്രോളിയാണ് വോണ്‍ വീണ്ടും ആരാധകരുടെ കയ്യില്‍ നിന്നും വാങ്ങിക്കൂട്ടുന്നത്. 

ശ്രീലങ്കയ്‌ക്കെതിരായ  ടെസ്റ്റില്‍ ജോ ബേണ്‍സ് സെഞ്ചുറി നേടിയതോടെയാണ് ഓസ്‌ട്രേലിയയുടെ സെഞ്ചുറി വരള്‍ച്ച അവസാനിച്ചത്. ബ്രേക്കിങ് ന്യൂസ്, ഒരു ഓസീസ് താരം ടെസ്റ്റില്‍ സെഞ്ചുറി നേടിയിരിക്കുന്നു എന്ന് പറഞ്ഞാണ് മൈക്കല്‍ വോണ്‍ കളിയാക്കിയത്. 2018 ഓക്ടോബറിന് ശേഷം ഒരു ഓസീസ് താരം ടെസ്റ്റില്‍ നേടുന്ന ആദ്യ സെഞ്ചുറിയായിരുന്നു ബേണ്‍സിന്റേത്. ബേണ്‍സിന് പുറമെ ഹെഡും സെഞ്ചുറി കണ്ടെത്തി. 

ഓസ്‌ട്രേലിയയെ പരിഹസിച്ചെത്തിയ മൈക്കല്‍ വോണിന് ആരാധകര്‍ ട്വിറ്ററില്‍ നല്ല മറുപടി നല്‍കുന്നുണ്ട്. ടീം ടോട്ടല്‍ പോലും നൂറ് കടത്താന്‍ പാടുപെടുകയാണ് നിങ്ങളുടെ ടീം. ബ്രേക്കിങ് ന്യൂസ്, ഇംഗ്ലണ്ട് വിന്‍ഡിസിനെതിരെ ആദ്യ ഇന്നിങ്‌സില്‍ നൂറ് റണ്‍സ് പിന്നിട്ടിരിക്കുന്നു എന്നെല്ലാം പറഞ്ഞാണ് ആരാധകര്‍ വോണിനെ ട്രോളുന്നത്. വിന്‍ഡിസിനെതിരായ  ടെസ്റ്റില്‍ 77 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT