Sports

ഭൂമ്ര ഐപിഎല്ലില്‍ കളിച്ചേക്കില്ല; മുംബൈ ഇന്ത്യന്‍സിനോട് ബിസിസിഐ വിശ്രമം നല്‍കാന്‍ നിര്‍ദേശിച്ചേക്കും

വിരാട് കോഹ് ലിയുടെ ഫ്രാഞ്ചൈസിയിലായിരുന്നു ഭൂമ്ര എങ്കില്‍ കളിപ്പിക്കേണ്ട എന്ന തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ ജസ്പ്രിത് ഭൂമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഭൂമ്രയുടെ ജോലിഭാരം സംബന്ധിച്ച വിവരങ്ങളെല്ലാം പരിശോധിക്കുമെന്നും, ഇതിന് ശേഷമാകും ഐപിഎല്ലില്‍ എങ്ങിനെ ഭൂമ്രയെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുകയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലോക കപ്പിനായി ഭൂമ്രയെ പുത്തനുണര്‍വോടെ ലഭിക്കേണ്ടതുണ്ട്. വിരാട് കോഹ് ലിയുടെ ഫ്രാഞ്ചൈസിയിലായിരുന്നു ഭൂമ്ര എങ്കില്‍ കളിപ്പിക്കേണ്ട എന്ന തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഇവിടെ ഇപ്പോള്‍, ടീം ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫാണ് ഭൂമ്രയുടെ ജോലിഭാരത്തെ കുറിച്ച് റിപ്പോര്‍ട്ട് ബിസിസിഐയ്ക്ക് മുന്നില്‍ വയ്‌ക്കേണ്ടത്. ആ റിപ്പോര്‍ട്ട് അനുസരിച്ചാകും മുംബൈ ഇന്ത്യന്‍സിനോട് ഭൂമ്രയെ കളിപ്പിക്കുന്നത് സംബന്ധിച്ച് ബിസിസിഐ പറയുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫിറ്റ്‌നസില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ മുംബൈയുടെ പ്രധാനപ്പെട്ട മത്സരങ്ങള്‍ ഭൂമ്ര കളിച്ചേക്കും. എന്നാല്‍ ഐപിഎല്ലിന്റെ തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ ലോക കപ്പ് മുന്നില്‍ കണ്ട് ഭൂമ്രയ്ക്ക് വിശ്രമം അനുവദിക്കുകയാണ് നല്ലതെന്നാണ് അഭിപ്രായമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യയുടെ പ്രധാനപ്പെട്ട പേസര്‍മാരെ ലോക കപ്പ് മുന്നില്‍ കണ്ട് ടീമില്‍ കളിപ്പിക്കേണ്ടതില്ലെന്ന് ഇടക്കാല ഭരണസമിതിക്ക് മുന്‍പാകെ കോഹ് ലി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഭൂമ്ര ഇതിനെതിരെ രംഗത്തെത്തി. ഭൂമ്രയുടെ ഫിറ്റ്‌നസില്‍ ഫ്രസ്‌നമില്ലെങ്കില്‍ താരത്തെ കളിപ്പിക്കുമെന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT