Sports

മകളെ നെഞ്ചിലേറ്റി രോഹിത് ശര്‍മ, ഉറക്കത്തിലെ ചിരിക്ക് പിന്നാലെ വീണ്ടും ഹൃദയം കീഴടക്കി സമയ്‌റ

കഴിഞ്ഞ ദിവസം, ഉറക്കത്തിനിടയില്‍ സമയ്‌റ ചിരിക്കുന്ന വീഡിയോ പങ്കുവെച്ച് റിതികയുമെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നയകന്റെ ഉത്തരവാദിത്വങ്ങള്‍ ഇറക്കി വെച്ചു. ഇപ്പോള്‍ അച്ഛന്റെ റോള്‍ ആസ്വദിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. മൂന്ന് മാസത്തോളം നീണ്ട വിദേശ പര്യടനം കഴിഞ്ഞ് മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയ രോഹിത് മകള്‍ സമയ്‌റയ്ക്കായാണ് തന്റെ സമയം മുഴുവന്‍ മാറ്റിവെയ്ക്കുന്നത്. 

കുഞ്ഞു സമയ്‌റയെ തന്റെ നെഞ്ചില്‍ കിടത്തി ഉറക്കുന്ന ഫോട്ടോയാണ് രോഹിത് ഇപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഐ ലൗവ് ഡാഡ് എന്ന് കുപ്പായവുമണിഞ്ഞാണ് സമയ്‌റയുടെ കിടപ്പ്. ഇത് സ്‌പെഷ്യലാണ്. തിരിച്ചെത്തുമ്പോള്‍ എത്ര നല്ലതാണെന്നുമാണ് രോഹിത് ഫോട്ടോയ്ക്കടിയില്‍ കുറിക്കുന്നത്. 

കഴിഞ്ഞ ദിവസം, ഉറക്കത്തിനിടയില്‍ സമയ്‌റ ചിരിക്കുന്ന വീഡിയോ പങ്കുവെച്ച് റിതികയുമെത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ സമയ്‌റയുടെ ചിരി വൈറലായതിന് പിന്നാലെയാണ് കുഞ്ഞിനെ നെഞ്ചിലേറ്റുന്ന ഫോട്ടോയുമായി രോഹിത്തുമെത്തുന്നത്. ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനമില്ല, പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ പിന്തുണയ്ക്കും'

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

പ്രവാസികള്‍ക്ക് ആശ്വാസം; നാളെ മുതല്‍ കുവൈത്ത് വിമാനത്താവളം സാധാരണനിലയിലേക്ക്

സദാനന്ദൻ എം പി യുടെ മകളുടെ വിവാഹ സൽക്കാരത്തിന് ഉപരാഷ്ട്രപതിയും; സിപി രാധാകൃഷ്ണനും ആർലേക്കറും മട്ടന്നൂരിൽ

നിരാശപ്പെടുത്തി ബാറ്റര്‍മാര്‍, 155ല്‍ ഒതുങ്ങി ഗുജറാത്ത്; റോയല്‍ ചലഞ്ചേഴ്‌സിന് കുറഞ്ഞ വിജയലക്ഷ്യം

SCROLL FOR NEXT