Sports

മറ്റൊരു രാജ്യത്തിന് വേണ്ടി കളിച്ചിരുന്നെങ്കില്‍ 10000 റണ്‍സ് കണ്ടെത്താമായിരുന്നു സെവാഗിന്; നിഴലില്‍ കുടുങ്ങി പോയെന്ന് പാക് മുന്‍ നായകന്‍

. സച്ചിന്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ നിഴലില്‍ സെവാഗ് അകപ്പെട്ടുപോയെന്ന് റാഷിദ് ലത്തീഫ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തിന് വേണ്ടിയാണ് വീരേന്ദര്‍ സെവാഗ് കളിച്ചിരുന്നത് എങ്കില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്താനാവുമായിരുന്നെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ നിഴലില്‍ സെവാഗ് അകപ്പെട്ടുപോയെന്ന് റാഷിദ് ലത്തീഫ് പറയുന്നു. 

ആധിപത്യം ഉറപ്പിക്കാനാണ് സെവാഗ് ശ്രമിച്ചിട്ടുള്ളത്. പിച്ചിന്റെ സ്വഭാവം എന്താണെന്ന് നോക്കി പതിയെ കളിച്ച് തുടങ്ങുന്ന ഓപ്പണര്‍മാരാണ് നമുക്കിടയില്‍ പലരും. ബൗള്‍ ചെയ്യുന്നത് മഗ്രാത്താണോ, ലീയാണോ, അക്രമാണോ, അക്തറാണോ എന്നതെല്ലാം നോക്കും. എന്നാല്‍ സെവാഗിന് ആരേയും പേടിയില്ല. സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് സെവാഗ്, ലത്തീഫ് പറഞ്ഞു. 

സെവാഗിന്റെ റെക്കോര്‍ഡുകള്‍ തന്നെ അദ്ദേഹത്തിന് വേണ്ടി സംസാരിക്കും. ടെസ്റ്റില്‍ എണ്ണായിരത്തിന് മുകളില്‍ റണ്‍സുണ്ട് സെവാഗിന്റെ പേരില്‍. മറ്റ് ഇന്ത്യന്‍ കളിക്കാരുടെ നിഴലിനുള്ളിലായി പോയിട്ടുണ്ട് സെവാഗ്. സച്ചിനും രാഹുലിനുമെല്ലാം കീഴില്‍. മറ്റൊരു രാജ്യത്തിന് വേണ്ടിയാണ് കളിച്ചിരുന്നത് എങ്കില്‍ 10000 റണ്‍സിലേക്ക് സെവാഗ് എത്തുമായിരുന്നു. ആയിരത്തി അഞ്ഞൂറ് റണ്‍സ് കൂടിയേ അതിന് സെവാഗിന് വേണ്ടു...

സെവാഗിന്റെ ടീമില്‍ മറ്റ് വലിയ താരങ്ങളുണ്ടായിട്ടുണ്ടാവും. എന്നാല്‍ എതിരാളികള്‍ ഭയപ്പെട്ടിരുന്നത് സെവാഗിനെയായിരുന്നു. ബാക്ക്ഫുട്ട് പഞ്ചുകളും, കട്ട്, പുള്‍ ഷോട്ടുകളും കളിക്കാനുള്ള സെവാഗിന്റെ മികവിനേയും ലത്തീഫ് പ്രശംസ കൊണ്ട് മൂടുന്നു. സെവാഗിന് ഫൂട്ട് മൂവ്‌മെന്റ്‌സ് ഇല്ലെന്ന് പറഞ്ഞാല്‍ ശരിയല്ല. സിഡ്‌നി ടെസ്റ്റില്‍ ബ്രെറ്റ് ലീ സെവാഗിനെതിരെ ഫീല്‍ഡ് സെറ്റ് ചെയ്തത് തേര്‍ഡ് മാനിലും, ഡീപ്പ് പോയിന്റിലും ആളെ നിര്‍ത്തിയാണെന്നതും ലത്തീഫ് ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു